പി.എസ്.ജിയുമായി കരാർ പുതുക്കില്ലെന്ന് ലയണൽ മെസി. അടുത്തമാസം മെസി പി.എസ്.ജി വിടും.
- Posted on May 04, 2023
- Sports News
- By Goutham prakash
- 370 Views
കൊച്ചി : ക്ലമോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പിഎസ്ജി ജേഴ്സിയിൽ ലയണൽ മെസിയുടെ അവസാന മൽസരമായിരിക്കും. കരാർ പുതുക്കേണ്ടെന്ന തീരുമാനം മെസിയുടെ പിതാവും ഏജന്റുമായ ഹോർഗെ മെസി ക്ലബിനെ അറിയിച്ചു. പിഎസ്ജിയുടെ ഭാവി പദ്ധതികളിലോ വരും സീസണിലേയ്ക്കുള്ള ട്രാൻസ്ഫർ തീരുമാനങ്ങളിലോ മെസി സംതൃപ്തനല്ല. ഇതോടെയാണ് ക്ലബ് വിടുന്നത്. അനുമതിയില്ലാതെ സൗദി അറേബ്യയിലേയ്ക്ക് പോയതിന് മെസിയെ രണ്ടാഴ്ച്ചത്തേയ്ക്ക് പിഎസ്ജി സസ്പൻഡഡ് ചെയ്തിരിക്കുകയാണ്. രണ്ടുമൽസരങ്ങൾ മെസിക്ക് നഷ്ടമാകും.പിന്നീടവശേഷിക്കുന്നത് മൂന്നുമൽസരങ്ങൾ മാത്രം. ലീഗിലെ അവസാനമൽസരം വിജയിച്ച് ഫ്രഞ്ച് ലീഗ് വൺ കിരീടമുയർത്തി മെസി പാരിസ് വിടുന്നത് കാണാനാകും ആരാധകർ കാത്തിരിക്കുന്നത്.
പ്രത്യേക ലേഖിക.
