നേത്ര രോഗ വിദഗ്ദരുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
- Posted on November 25, 2023
- Localnews
- By Dency Dominic
- 267 Views
തൃശൂർ: നേത്ര രോഗ വിദഗ്ദരുടെ (കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് ) സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. സാമ്പത്തികമായി പഠനത്തിനായി സഹനമനുഭവിക്കുന്ന കുട്ടികളുടെ വിദ്യഭാസ പ്രവർത്തനങ്ങൾക്ക് ചേർന്ന് നിന്ന ഈ സംഘടനക്ക് ആദരവർപ്പിക്കാനാണ് ഞാൻ വന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ പറഞ്ഞു.
സംഘടനയുടെ പ്രസിഡന്റ് ഡോ. തോമാസ് ചെറിയാൻ അധ്യഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ. ഗോപാൽ എസ്. പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. താരാ പ്രസാദ് ദാസ് ആ മുഖ പ്രഭാഷണം നടത്തി. ഡോ. സന്തോഷ് ജി. ഹൊന്നാവർ, ഡോ. സി.ഇ. ഉമ്മൻ എന്നിവർ സംസാരിച്ചു. ഡോ. സി.വി. ആൻഡ്രൂസ് സ്വാഗതവും ഡോ.വി.എ. ബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്ക് അവാർഡുകൾ നൽകി.
നേത്ര രോഗങ്ങൾ കൂടി വരുന്ന കാലത്ത് രോഗപ്രതിരോധത്തെ കുറിച്ചും വിവിധ നേത്ര രോഗ കാരണങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്ന സമ്മേളനം ഞാറാഴ്ച സമാപിക്കും.