അതിരപ്പിളളി – മലക്കപ്പാറ പാതയിൽ ആനമല റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
- Posted on November 06, 2023
- Localnews
- By Dency Dominic
- 164 Views
അടിയന്തര ആവശ്യത്തിനായി ഇരുവശത്തും ആംബുലൻസ് സേവനങ്ങളും ക്രമീകരിക്കും
അമ്പലപ്പാറ ഗെയ്റ്റിന് സമീപം ആയിരുന്നു റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. അതിരപ്പിള്ളി – മലക്കപ്പാറ റോഡിൽ അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് നവംബർ ആറ് മുതൽ15 ദിവസത്തേക്ക് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കലക്ടർ വി.ആർ. കൃഷ്ണ തേജ അറിയിച്ചു.
അത്യാവശ്യമുള്ള ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള അതിരപ്പിള്ളി ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും, വാഴച്ചാൽ ചെക്ക് പോസ്റ്റിലും തമിഴ്നാട് മലക്കപ്പാറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മലക്കപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടും. അടിയന്തര ആവശ്യത്തിനായി ഇരുവശത്തും ആംബുലൻസ് സേവനങ്ങളും ക്രമീകരിക്കും.