അഡ്മിറ്റ് കാർഡുകൾ ഓൺലൈനായി ലഭ്യമാക്കി
- Posted on April 16, 2025
- News
- By Goutham prakash
- 229 Views
സ്വന്തം ലേഖകൻ.
ഏപ്രിൽ 23 മുതൽ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ചെന്നൈ, ബംഗളുരു, ദുബായ് എന്നിവിടങ്ങളിലും നടത്തുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്സൈറ്റിലെ 'KEAM 2025-Candidate Portal' ലിങ്ക് വഴി ഡൗൺലോഡ് ചെയ്‌തെടുക്കാം.
ഫോട്ടോഗ്രാഫ്, ഒപ്പ്, ക്ലാസ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാത്തവരുടെയും, അപേക്ഷാ ഫീസിന്റെ ബാക്കി തുക ഒടുക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് പോർട്ടലിൽ ലഭ്യമാക്കിയിട്ടില്ല. അപാകതകൾ പരിഹരിക്കുന്നതിന് ഏപ്രിൽ 21 വൈകുന്നേരം 4 മണിവരെ Candidate Portal ൽ അവസരമുണ്ട്. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2332120, 2525300.
