മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137 അടിയില്‍ താഴെ മതി; നിര്‍ണായക തീരുമാനം മേല്‍നോട്ട സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

ജലനിരപ്പ് 138 അടിയെത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കി കളയും

137 അടിയില്‍ താഴെ മതി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പെന്ന് മേല്‍നോട്ട സമിതി. കാലാവസ്ഥാ മാറ്റങ്ങള്‍ പരിഗണിച്ചുള്ള നിര്‍ണായക തീരുമാനം സുപ്രീംകോടതിയെ സമിതി ഇന്ന് അറിയിക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് ഇന്നലെ ചേര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ്  137 അടിയാക്കി നിലനിര്‍ത്തണമെന്ന് കേരളം നിര്‍ദേശിച്ചതിനാൽ  ശനിയാഴ്ച വരെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു.

ജലനിരപ്പ് 138 അടിയെത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കി കളയും. സ്പിൽവേ ഷട്ടറുകൾ തുറന്നാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉൾപ്പെടെ സ്വീകരിക്കേണ്ട നടപടികൾ ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിയിൽ തുടരുകയാണ്. ഇന്നലെ രാവിലെ അഞ്ചു മണിക്കാണ് ജലനിരപ്പ് 137.60 അടിയിലെത്തിയത്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിൽ മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇന്നലെ പുലർച്ചയോടെ കുറഞ്ഞിരുന്നു.

കുട്ടികള്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് നിർബന്ധം

Author
Sub-Editor

Sabira Muhammed

No description...

You May Also Like