എങ്ങനെയാണ് മാർക്കോണി ടൈറ്റാനിക് യാത്രക്കാരുടെ രക്ഷകനായത്?

ജലത്തിൽ നിന്ന് ലൈഫ് ബോട്ടുകൾ ഉയർത്തുന്ന കടലിന്റെ ഗ്രീക്ക് ദേവനായ പൊസെയ്‌ഡൻ ആയി അന്നത്തെ  പത്ര കാർട്ടൂണുകൾ മാർക്കോണിയെ  ചിത്രീകരിച്ചു

1912 ഏപ്രിൽ 15-ന് ടൈറ്റാനിക് മുങ്ങി ഏതാനും ദിവസങ്ങൾക്ക് ശേഷം, കപ്പലിൽ നിന്ന് രക്ഷപ്പെട്ടവർ  ന്യൂയോർക്ക് നഗരത്തിൽ  തടിച്ചുകൂടി. അവർ ഒത്തുകൂടിയത് ഒരു മനുഷ്യനെ ആദരിക്കാൻ വേണ്ടിയായിരുന്നു. ആ മനുഷ്യന്റെ പേരാണ്  ഗുഗ്ലിയൽമോ മാർക്കോണി. ലോകമെമ്പാടും പ്രസിദ്ധനായ സെലിബ്രിറ്റി കണ്ടുപിടുത്തക്കാരനായി അദ്ദേഹം ഇതിനകം അറിയപ്പെട്ടിരുന്നു, അദ്ദേഹത്തിൻ്റെ വയർലെസ് സാങ്കേതികവിദ്യയ്ക്ക് മുഴുവൻ സമുദ്രങ്ങളിലേക്കും  സന്ദേശങ്ങൾ അയയ്ക്കാൻ കഴിഞ്ഞു.

വയർലെസ് സാങ്കേതികവിദ്യ എന്ന ആശയം മാർക്കോണി സ്വന്തമായി കണ്ടുപിടിക്കുകയോ കണ്ടെത്തുകയോ ചെയ്തതല്ല. പക്ഷേ, തീരദേശ സ്റ്റേഷനുകൾക്കും ടൈറ്റാനിക് പോലുള്ള കപ്പലുകൾക്കുമിടയിൽ നൂറുകണക്കിന് മൈലുകളിലുടനീളം വയർലെസ് ടെലിഗ്രാം അയയ്ക്കാൻ കഴിയുന്ന  ആദ്യത്തെ സാങ്കേതികവിദ്യ നിർമ്മിക്കുകയും, അത് വാണിജ്യപരമായി വിജയിക്കുകയും ചെയ്തതോടെ   അദ്ദേഹം "റേഡിയോയുടെ പിതാവ്" എന്ന പദവി നേടി. മാർക്കോണി വയർലെസ് റൂം എന്നറിയപ്പെട്ട  ടൈറ്റാനിക്കിൻ്റെ റേഡിയോ റൂമിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിൻ്റെ രണ്ട്  കമ്പനി ഓപ്പറേറ്റർമാർ, കപ്പൽ ഒരു മഞ്ഞുമലയുമായി കൂട്ടിയിടിച്ചതിന് തൊട്ടുപിന്നാലെ അപായ സിഗ്നലുകൾ അയച്ചു.

ജലത്തിൽ നിന്ന് ലൈഫ് ബോട്ടുകൾ ഉയർത്തുന്ന കടലിന്റെ ഗ്രീക്ക് ദേവനായ പൊസെയ്‌ഡൻ ആയി അന്നത്തെ  പത്ര കാർട്ടൂണുകൾ മാർക്കോണിയെ  ചിത്രീകരിച്ചു. 1912 ഏപ്രിൽ 18-ന് ന്യൂയോർക്ക് ഇലക്ട്രിക്കൽ സൊസൈറ്റിയിൽ തടിച്ചുകൂടിയ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന ജനക്കൂട്ടം, മാർക്കോണി  വലിയ ഓഡിറ്റോറിയത്തിൽ പ്രത്യക്ഷപ്പെട്ടയുടനെ ആഹ്ലാദിക്കുകയും കരഘോഷം മുഴക്കുകയും ചെയ്തുവെന്ന് ന്യൂയോർക്ക് ടൈംസിൻ്റെ ഒരു ലേഖനത്തിൽ പറയുന്നു. അന്ന്  ലെക്ചർ ബോർഡ് ചെയർമാൻ മാർക്കോണിക്ക് ഒരു അഭിനന്ദന ടെലിഗ്രാം വായിച്ചു. "കടലിലെ ദുരന്തങ്ങളിൽ മനുഷ്യജീവനെ രക്ഷിക്കുന്നതിൽ നിങ്ങളുടെ സിസ്റ്റം ചെയ്ത മഹത്തായ പ്രവർത്തനത്തെ പ്രശംസിക്കുന്നു" എന്നായിരുന്നു ആ ടെലഗ്രാം. അയച്ചതാകട്ടെ, സഹ കണ്ടുപിടുത്തക്കാരനായ തോമസ് എഡിസനും.

Author
Journalist

Dency Dominic

No description...

You May Also Like