ബീഫ് പൊറോട്ട കിഴി.

റംസാൻ കാലത്തെ കൊതിപ്പിക്കുന്ന ബീഫ് പൊറോട്ട കിഴി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം 


ചേരുവകൾ:

1. ബീഫ് -  1- കിലോ.

2.സവാള - 5 എണ്ണം.

3. ഇഞ്ചി ചതച്ചത് -1ടീസ്പൂൺ.

4.പച്ചമുളക് ചതച്ചത്- 1 ടീസ്പൂൺ.

5. തക്കാളി - 1 വലുത്.

6.കറിവേപ്പില- 3 തണ്ട്.

7. കുരുമുളകുപൊടി - കാൽ ടീസ്പൂൺ.

8. പെരുംജീരകം - 1 ടേബിൾ സ്പൂൺ.

9. ഉലുവ-  ആവശ്യമെങ്കിൽ 1/2 ടീസ്പൂൺ.

10. മഞ്ഞൾ പൊടി -1/2ടീസ്പൂൺ.

11. മുളകുപൊടി- 1/2 ടീസ്പൂൺ.

12. ഉപ്പ് - പാകത്തിന്.

13. വെളിച്ചെണ്ണ -  പാകത്തിന്.

14. പൊറോട്ട - 2 എണ്ണം.

15.  വാഴയില - 2 എണ്ണം.

16.  വെളുത്തുള്ളി - 15 എണ്ണം.

17. മല്ലിപ്പൊടി - 1/2 ടീസ്പൂൺ

18. മീറ്റ് മസാല - 1/2 ടീസ്പൂൺ.

പാകം ചെയ്യുന്ന വിധം:

കഴുകി വൃത്തിയാക്കിയ ബീഫ് ചെറിയ കഷ്ണങ്ങളാക്കി കുക്കറിൽ ഇടുക.1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും, 1/2 ടീസ്പൂൺ കുരുമുളകുപൊടിയും, പാകത്തിന് ഉപ്പും,  3 തണ്ട് കറിവേപ്പിലയും അല്പം വെള്ളവും ഒ ഴിച്ച് മൂന്ന് വിസിൽ വരുന്നതുവരെ  വേവിക്കുക.

ശേഷം ഒരു ചട്ടി ചൂടാക്കി അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ഇട്ട് മൂപ്പിച്ചെടുക്കുക. എടുത്തു വച്ചിരിക്കുന്ന സവാള ചെറുതായി അരിഞ്ഞ് വഴറ്റിയെടുക്കാം. തിലേക്ക് തക്കാളി ചെറുതായി അരിഞ്ഞത്, പച്ചമുളക് ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കുക. അതിനു ശേഷം  മഞ്ഞൾപ്പൊടി, മല്ലിപ്പൊടി,മുളകുപൊടി,കുരുമുളകുപൊടി, മീറ്റ് മസാല ചേർത്ത് മൂപ്പിച്ചെടുക്കുക. ചാറു കുറുകി വരുമ്പോൾ വേവിച്ച് വെച്ചിരിക്കുന്ന   ബീഫ് ഇതിലേക്ക് ചേർത്തിളക്കുക. 5 - മിനിറ്റ് അടച്ചു വെച്ചതിന് ശേഷം തീ ഓഫ് ചെയ്യാം. 

മറ്റൊരു പാൻ എടുത്ത് അതിൽ  പൊറോട്ട ചൂടാക്കുക. ശേഷം വാഴയില വാട്ടി അതിനകത്ത് ഒരു പൊറോട്ടയും, അതിനുമുകളിൽ ബീഫ് കൂട്ടും നിറയ്ക്കുക. അതിനുമുകളിൽ ഒരു പൊറോട്ടയും വെച്ച്  ള്ളി കൊണ്ട് കെട്ടുക.  പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കിഴി അതിലേക്ക് ഇറക്കിവയ്ക്കുക. പാൻ മൂടിവെച്ച് ആവി വരുമ്പോൾ  ബീഫ് കിഴി പൊറോട്ട റെഡി.

ഇറച്ചി കേക്ക്.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like