തരംഗം തീർത്ത്' ഹെർ 2021'

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം 9000പേർ ചിത്രം കണ്ടുകഴിഞ്ഞു.

കോവിഡ് കാലത്തെ അതിജീവിച്ച, പ്രമേയത്തിൽ വിസ്മയം തീർത്ത്  ഹൃസ്വചിത്രം 'ഹെർ 2021'.   ചലച്ചിത്രതാരം സണ്ണി വെയിൻ ആണ് ചിത്രത്തിന്റെ റിലീസ് നിർവഹിച്ചത്. 

ഷാനു സൽമാൻ സംവിധാനംചെയ്ത്  പ്രവീൺ ഫ്രാൻ‌സിസ് രചനയും നിർവഹിച്ച ചിത്രം അങ്ങാടികടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ജേർണലിസം വിഭാഗമാണ് ഒരുക്കിയത്.

കറുപ്പിനെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഈ ഹൃസ്വ ചിത്രം കോവിഡ് കാലത്തെ പ്രണയം ആസ്‌പദമാക്കിയുള്ളതാണ്.ചിത്രത്തിന്റെ സംവിധാന മികവും, രചനയും,ക്യാമറ വർക്കുകളും എടുത്തുപറയേണ്ടതാണ്.

നമ്മുടെ വൈകാരിക തലങ്ങളെ തൊടുന്ന രീതിയിൽ മികച്ച അഭിനയം കാഴ്ച വെച്ച നായകൻ ഹരിഗോവിന്ദ് ജനശ്രദ്ധയാകർഷിച്ചു. അഭിനയ മുഹൂർത്തങ്ങൾ കോർത്തിണക്കി,ഈ കോവിഡ് കാലത്തും ഇത്തരം ഒരു കാഴ്ചയുടെ നിറവ് ഒരുക്കിയ ഇവർ വിളിച്ചോതുന്നത് അഭിനിവേശങ്ങൾക്ക് വിസ്മയം തീർക്കാം എന്ന് തന്നെയാണ്.റിലീസ് ചെയ്തു മണിക്കൂറുകൾക്കകം 9000പേർ ചിത്രം കണ്ടുകഴിഞ്ഞു.

എഡിറ്റിംഗ്,സംവിധാനം : ഷാനു സൽമാൻ

സ്ക്രിപ്റ്റ് : പ്രവീൺ ഫ്രാൻസിസ്

ഡി. ഒ. പി : ജിൻസ് ജോൺ

അസോസിയേറ്റ് ഡയറക്ടർസ് : ഗൗതം ഗംഗാധരൻ, സോണറ്റ് മാത്യു

അസ്സിറ്റന്റ് ഡയറക്ടർ : ക്രിസ്റ്റീൻ ലുയിസ്

കാലാ, വസ്ത്രം :അഭിറാം

പ്രോഡക്ക്ഷൻ കൺട്രോളർ : അനിൽ തോമസ്, ബിവാൾഡിൻ

കണ്ണ് തുറപ്പിക്കാൻ ഒരു ഷോർട്ട് ഫിലിം

Author
Sub-Editor

Sabira Muhammed

No description...

You May Also Like