ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീര സംഗമം "പടവ് 2022-23" ലോഗോ ക്ഷണിക്കുന്നു

സംസ്ഥാന ക്ഷീര സംഗമം പടവ് 2022-23" (PADAVU-Practical Agro Dairy Activities through Value addition and cooperative Unification) ഫെബ്രുവരി രണ്ടാം വാരം തൃശ്ശൂരില്‍ വെച്ച് നടക്കുന്നസംസ്ഥാന ക്ഷീര സംഗമത്തിനു അനുയോജ്യമായ ‘ലോഗോ’ ക്ഷണിക്കുന്നു.

ലോഗോ തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു.

1. PADAVU (Practical Agro Dairy Activities through Value addition and cooperative Unification) എന്ന വാക്ക്‌  ഉൾക്കൊള്ളിക്കണം

2. ക്ഷീര മേഖല, മൂല്യ വര്‍ദ്ധനവ്‌, സഹകരണതത്ത്വങ്ങള്‍ എന്നിവയിൽ അധിഷ്ഠിതമായ  തരത്തിലായിരിക്കണം ലോഗോ തയ്യാറാകേണ്ടത് .

4.  മുൻപ് പ്രസിദ്ധീകരിച്ചവയോ മത്സരത്തിന് അയച്ചവയോ ആയിരിക്കരുത്

5.  ഒരാൾക്ക് ഒരു എൻട്രി മാത്രം

6.  ലോഗോ 21-01-2023ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി logo4sks@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിക്കേണ്ടതാണ്.  

7.       തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോ എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിൽ നല്‍കേണ്ടതാണ്.

8. ജൂറിയുടെ തീരുമാനം അന്തിമായിരിക്കും

തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്ഷീര സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പുരസ്‌കാരം നല്‍കുന്നതാണ്.

Author
Citizen Journalist

Fazna

No description...