യുഗ്മ 2023: ഇരട്ടക്കുട്ടികളുടെ കുടുംബ സംഗമം ജനുവരി 8 -ന് .

“ജീവൻ ദൈവത്തിന്റെ ദാനം; നമുക്കതിനെ സമൃദ്ധമാക്കാം " എന്ന  മുദ്രവാക്യവുമായി എടപ്പെട്ടി പളളിയുടെ നേതൃത്വത്തിൽ ജനുവരി 8-ാം തീയതി ഉച്ച കഴിഞ്ഞ് 3 മണിക്ക് യുഗ്മ എന്ന പേരിൽ  നടക്കുന്ന ഇരട്ടകളുടെ രണ്ടാം സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

“ജീവൻ ദൈവത്തിന്റെ ദാനം; നമുക്കതിനെ സമൃദ്ധമാക്കാം " എന്ന  മുദ്രവാക്യവുമായി എടപ്പെട്ടി പളളിയുടെ നേതൃത്വത്തിൽ ജനുവരി 8-ാം തീയതി ഉച്ച കഴിഞ്ഞ് 3 മണിക്ക് യുഗ്മ എന്ന പേരിൽ  നടക്കുന്ന ഇരട്ടകളുടെ രണ്ടാം സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇരട്ടകളുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു.2019ൽ ആയിരുന്നു യുഗ്മയുടെ ആദ്യസംഗമം.ജാതിമത-  പ്രായ-ദേശ വ്യത്യാസമില്ലാതെ ഒറ്റപ്രസവത്തിൽ ജനിച്ച രണ്ടാ അതിൽ കൂടുതലോ ഉളളവരാണ് രക്ഷിതാക്കൾക്കൊപ്പം സംഗമത്തിൽ പങ്കു ചേരുക. 

വയനാട് ജില്ലക്കകത്തു നിന്നും പുറത്തുനിന്നുമായി ഇരട്ടകളുളള 100 ൽ ഏറെ കുടുംബങ്ങൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ജനുവരി 5-ാം തീയതി വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടന്ന് ഭാരവാഹികൾ പറഞ്ഞു.  (9497652373). ഇരട്ടകളും അവരുടെ കുടുംബാംഗങ്ങളും അടക്കം ഏകദേശം ആയിരം  പേരാണ് സംഗമത്തിനെത്തുക. ഇരട്ടകൾക്ക് മെമെന്റോകളും രക്ഷിതാക്കൾക്ക് പൊന്നാട അണിയിച്ചുള്ള ആദരവും പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണവും സംഘാടക സമിതി ക്രമീകരിച്ചിട്ടുണ്ട്.

സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി  റോഷി അഗസ്റ്റിൻ സംഗമം ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ ഫൊറോന  വികാരി മാത്യു പേരിയക്കോട്ടിൽ അദ്ധ്യക്ഷ്യം വഹിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, മതനേതാക്കൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

ബാല്യാവസ്ഥയിൽ ഇരട്ടകളുടെ സംരക്ഷണവും പരിപലാനവും ബാലാവ കാശത്തിന്റെ പരിധിയിൽ വരുന്ന കാര്യമായി കണ്ട് സാമൂഹ്യക്ഷേമവകുപ്പു മായി സഹകരിച്ച് സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്ന ആവശ്യം സംഗമത്തിൽ ചർച്ച ചെയ്യപ്പെടും. അതുമായി ബന്ധപ്പെട്ടുളള നിവേദനം സർക്കാരുകൾക്ക് സംഘാടകർ സമർപ്പിക്കും

ഒരേസമയം ഒരു കുഞ്ഞിനെ നോക്കി പരിപാലിക്കാനുളള സിദ്ധിയും പ്രാപ്തിയും ആണ് പ്രകൃത്യാ ഓരോ സ്ത്രീക്കുമുളളത്. ഇരട്ടകളോ അതിൽ കൂടുതലോ കുഞ്ഞുങ്ങൾ ഒറ്റപ്രസവത്തിൽ ജനിച്ചാൽ ഒന്നിനുമുകളിലുളള ഓരോ കുട്ടിക്കും 5 വയസ്സ് പൂർത്തിയാകുന്നതുവരെ ഒരു ആയയെ വീതം വെക്കുവാനുളള ചിലവ് സർക്കാർ നൽകണം. ഇത് ബാല്യാകാലാവസ്ഥയിലു ള അവരുടെ അവകാശമായി കണ്ട് സർക്കാർ സഹായധനം പ്രഖ്യാപിക്കണ മെന്ന് സമ്മേളനം സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് സംഘാടകർ പറഞ്ഞു.

സ്വാഗത സംഘം ചെയർമാൻ . ഫാദർ തോമസ് ജോസഫ് തേരകം,ജനറൽ കൺവീനർ . അഡ്വ. റെജിമോൾ ജോൺ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജയിൻ പുല്ലേലി,പബ്ലിസിറ്റി കൺവീനർ ജോസഫ് കോടിക്കുളം എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Author
Citizen Journalist

Fazna

No description...

You May Also Like