സ്വച്ഛത ഹി സേവാ - എസ് എച്ഛ് എസ് 2024 പ്രചാരണ പരിപാടി 5.6 ലക്ഷം സി.ടി.യു-കളി ൽ 7 ദിവസം കൊണ്ട് 25% എന്ന ശുചിത്വ നാഴികക്കല്ല് പിന്നിട്ടു.

സ്വഭാവ് സ്വച്ഛത സംസ്‌കാർ സ്വച്ഛത" എന്ന പ്രമേയത്തോടെ സ്വച്ഛത ഹി സേവാ (എസ് എച്ഛ് എസ് ) 2024 പ്രചാരണ പരിപാടി 7-ാം ദിവസമാകുമ്പോൾ ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൈവരിച്ചു. കാമ്പെയ്ൻ ആരംഭിച്ച് ഏഴ് ദിവസങ്ങൾക്കുള്ളിൽ, തിരിച്ചറിഞ്ഞ 25% ശുചീകരണ ലക്ഷ്യ യൂണിറ്റുകൾ (Cleanliness Target Units (CTUs) ) ഇതിനകം വൃത്തിയുള്ള സ്ഥലങ്ങളാക്കി മാറ്റുകയും മനോഹരമാക്കുകയും ചെയ്തു. 5 ലക്ഷത്തിലധികം സിടിയുകൾ - ഇരുണ്ടതും ബുദ്ധിമുട്ടുള്ളതും അവഗണിക്കപ്പെട്ടതുമായ സ്ഥലങ്ങൾ - രാജ്യത്തുടനീളമുള്ള ശുചിത്വ യജ്ഞത്തിനായി ലക്ഷ്യമിടുന്നു. സ്വച്ഛ് ഭാരത് മിഷൻ അർബൻ (എസ്‌ബിഎം-യു) ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ , 2024 സെപ്റ്റംബർ 17 മുതൽ ഒക്‌ടോബർ 2 വരെ നടക്കുന്ന രണ്ടാഴ്ചത്തെ പ്രചാരണ പരിപാടിയുടെ സുപ്രധാന സ്തംഭങ്ങളിലൊന്നാണ് ഈ സംരംഭം.


എസ് എച്ഛ് എസ് 2024-ന് വേണ്ടി, സ്വച്ഛത ലക്ഷിത് ഏകായി (CTUs), സ്വച്ഛത മേ ജൻ ഭാഗിദാരി, സഫായിമിത്ര സുരക്ഷാ ശിബിർ എന്നീ മൂന്ന് സ്തംഭങ്ങൾക്ക് കീഴിൽ 15 ലക്ഷത്തിലധികം പരിപാടികൾ രാജ്യവ്യാപകമായി നടക്കുന്നു. ഇതിൽ 3 കോടിയിലധികം പൗരന്മാർ പങ്കെടുക്കുന്നു. ഇതുവരെ, വിവിധ സംസ്ഥാനങ്ങളിലുടനീളം ശ്രദ്ധേയമായ പങ്കാളിത്തം പ്രകടമാണ്. രാജ്യവ്യാപകമായി 4 ലക്ഷത്തിലധികം CTU-കളിലെ ശുചിത്വ സംരംഭങ്ങൾ സജീവമായി നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ ഇതിനകം വൃത്തിയാക്കി. 45,000-ലധികം CTU-കൾ വൃത്തിയാക്കിയ  ഉത്തർപ്രദേശ്ആണ്  മുൻ പന്തിയിൽ . തമിഴ്‌നാട് 28,000-ലധികം യൂണിറ്റുകൾ  വൃത്തിയാക്കി.ബിഹാർ 19,000 ലധികം CTU-കളും രാജസ്ഥാൻ ഇതിനകം 18,000 CTU-കളും വൃത്തിയാക്കി.അതേസമയം ആന്ധ്രാപ്രദേശ് ഏകദേശം 17,000  CTU-കൾ ശുചീകരിച്ചു.



 ഏക് പേഡ് മാ കേ നാം കാമ്പെയ്‌നിൻ്റെ ഭാഗമായി ഇതുവരെ 1 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ, 7,000-ലധികം ഭക്ഷണ തെരുവുകൾ വൃത്തിയാക്കി, പ്രാദേശിക പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്ന 50,000 സാംസ്‌കാരിക ഉത്സവങ്ങൾ നടന്നു. വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ നിയുക്ത CTU-കളിൽ  വലിയ തോതിലുള്ള ശുചിത്വ പരിപാടികളുമായി സ്വച്ഛതാ ഹി സേവയിൽ സജീവമായി പങ്കെടുക്കുന്നു. വൃക്ഷ തൈ നടീൽ,സൈക്ലോത്തോണുകൾ, പ്ലോഗത്തോണുകൾ, സാംസ്കാരിക ഉത്സവങ്ങൾ എന്നിവയും നടക്കുന്നു . ദൈനംദിന ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ശുചിത്വത്തിനായുള്ള അവരുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട്, സംസ്ഥാനങ്ങൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ, ഗ്രാമപഞ്ചായത്തുകൾ, വിശ്വാസ സംഘടനകൾ, എൻജിഒകൾ, സിപിഎസ്‌യു, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവ സ്വച്ഛതാ ഹി സേവ 2024 നായി  ഒരുമിച്ചു.




 

Author

Varsha Giri

No description...

You May Also Like