ആഫ്രിക്കൻ സിദ്ദികൾ വയനാട്ടിലെത്തി, അതിജീവനത്തിന്റെ തീരം തേടി

2011 ലെ സെൻസസ് പ്രകാരം ഒരു ദശ ലക്ഷം വരെ സിദ്ദികൾ ഇന്ത്യയിലുണ്ടെന്ന് പറയുന്നു

ജീവിത വേനലിൽ കഴിയുന്ന സിദ്ദികൾ വയനാട് തൃക്കൈപ്പറ്റ ബാംബൂ വില്ലേജിലെത്തിയത് അതിജീവനത്തിന്റെ തീരം തേടിയാണ്. അറുനൂറ് വർഷങ്ങൾക്ക് മുമ്പ് പോർച്ചുഗീസുക്കാരും അറബി വ്യാപാരികളുമാണ് ആഫ്രിക്കൻ അടിമകളുടെ തലമുറകളിലെ സിദ്ദികളെ ഇന്ത്യയിൽ കൊണ്ട് വന്നതെന്ന് ചരിത്രം പറയുന്നു. ഗുജറാത്തിലും കർണ്ണാടകയിലും ഗോവയിലും ഇന്ന് ഈ സമുദായമുണ്ട്.

2011 ലെ സെൻസസ് പ്രകാരം ഒരു ദശ ലക്ഷം വരെ സിദ്ദികൾ ഇന്ത്യയിലുണ്ടെന്ന് പറയുന്നു. കർണ്ണാട സർക്കാർ 2003 ൽ പട്ടിക വർഗ്ഗ സ്റ്റാറ്റസ് കിട്ടും വരെ കടുത്ത ചൂഷണവും ജാതി - വിഭ്യാഭാസ വിവേചനവും ഏറെ അനുഭവിച്ചു. പട്ടിക പദവി ലഭിച്ചപ്പോൾ ഈ സമുദായം അതിജീവനത്തിന്റെ വിവിധ വഴികൾ തേടാൻ തുടങ്ങി.

ഉത്തരവാദിത്ത വിനോദ സഞ്ചാരത്തിലും കരകൗശല - ഭക്ഷ്യ സംസ്കരണ മേഖലകളിലും അനുഭവ സമ്പത്തുള്ള തൃക്കൈപ്പറ്റ ബാംബൂ വില്ലേജിലേക്ക്  ഇവരെ കൊണ്ടുവന്നത്, ഈ സമുദായത്തിന്റെ  അതിജീവന പദ്ധതികളിൽ ഭാഗഭാക്കായ 'സുയാത്രി'യാണ്.

ഉത്തരവാദിത്ത ടൂറിസത്തിൽ വർഷങ്ങളായ പ്രവർത്തിക്കുന്ന 'സുയാത്രി'കർണ്ണാടക യെല്ലാപ്പൂർ താലൂക്കിലെ കർണ്ണാടക സർക്കാരിന്റെ സൻജീവനി പദ്ധതിയുടെ ഭാഗമായാണീ ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. തൃക്കൈപ്പറ്റ ഗ്രാമത്തിലെ ഉത്തരവാദിത്വ ടൂറിസ പ്രവർത്തനങ്ങളും മുള - ഭക്ഷ്യ സംസ്കരണ മേഖലയിലെ പ്രവർത്തനങ്ങളും ഞങ്ങൾക്ക് പ്രചോദനമായിയെന്ന് മൻജുനാഥ സിദ്ദി പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസത്തിനൊപ്പം, സഫാരി, ഗ്രാമ നടത്തം, സംസ്കാരീക വിനിമയം, പക്ഷി നിരീക്ഷണം, ഹൈക്കിങ്ങ്, റിവർ റാഫ്റ്റിങ്ങ്, മ്യൂസിക്, ഹണി ഹന്റിങ്ങ്, കമ്യൂണിറ്റി കിച്ചൻ, സൈക്കിളിങ്ങ്, കരകൗശലം, ചരിത്ര- പൈതൃക നടത്തം എന്നിവയും സഞ്ചാരികൾക്ക് ഒരുക്കുന്ന ഇവരുടെ 'ഡമാമി' പദ്ധതി 31 ന് തുടക്കമാകും.

ഭൂവുടമകൾക്ക് കീഴിലിപ്പോഴും കൂലി പണി ചെയ്യുന്ന സിദ്ദികളുടെ ആഫ്രിക്കൻ സംഗീത ഉപകരണമായ 'ഡമാമി' യുടെ  ദ്രുത താളമിനി ഇവരുടെ ജീവിത താളമാകും. 15 സിദ്ദികളും മൂന്ന് ഉദ്യോഗസ്ഥ മാരും അടങ്ങിയ ഞങ്ങളുടെ സംഘത്തിന്റെ അതിജീവനത്തിന്റെ പാഠങ്ങൾ കണ്ടറിയുവാനായെന്ന് സവിതയും വീണയും പറഞ്ഞു. "ഞങ്ങൾക്കിത് കേവലമിതൊരു ടൂറിസം പദ്ധതിയല്ല, ഈ സമുദായത്തിന്റെ സമഗ്രമായ ഉന്നമനം വെച്ച വൈകാരീക പദ്ധതി കൂടിയാണെന്ന് 'സുയാത്രി'യിലെ സുമേഷ് മംഗലശ്ശേരി എൻമലയാളത്തോട് പറഞ്ഞു.


സിദ്ദികളുടെ ചരിത്ര വഴികളിലൂടെ...

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് അടിമകളായി കൊണ്ടുവന്ന തെക്കുകിഴക്കൻ ആഫ്രിക്കയിലെ ബന്തു ജനതയിൽ നിന്നാണ് സിദ്ധി ജനസംഖ്യ പ്രധാനമായും ഉരുത്തിരിഞ്ഞത്. ഈ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും മുസ്ലീങ്ങൾ ആയിത്തീർന്നു , ഒരു ചെറിയ ന്യൂനപക്ഷം ഹിന്ദുവായി മാറി .  ഹൈദരാബാദ് നിസാം ആഫ്രിക്കൻ വംശജരായ കാവൽക്കാരെയും സൈനികരെയും നിയമിച്ചിരുന്നു. 

628 CE-ൽ ബറൂച്ച് തുറമുഖത്താണ് ആദ്യത്തെ സിദ്ധികൾ ഇന്ത്യയിലെത്തിയത് . CE 712-ൽ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ അറബ് ഇസ്ലാമിക അധിനിവേശത്തെ തുടർന്ന് മറ്റു പലരും പിന്നീടെത്തി .  പിന്നീടുള്ള സംഘം മുഹമ്മദ് ബിൻ ഖാസിമിന്റെ അറബ് സൈന്യത്തിലെ സൈനികരായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു , അവരെ സാൻജികൾ എന്ന് വിളിക്കുന്നു .

ചില സിദ്ധികൾ അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട് വനപ്രദേശങ്ങളിൽ കമ്മ്യൂണിറ്റികൾ സ്ഥാപിച്ചു. ഡെക്കാൻ സുൽത്താനേറ്റുകളാണ് സിദ്ദികളെയും അടിമകളായി കൊണ്ടുവന്നത് . ഈ സിദ്ധികൾ ഡെക്കാനി മുസ്ലീം സംസ്കാരം സ്വീകരിച്ചു, ഇറാനിയൻ ഷിയ കുടിയേറ്റക്കാർക്കെതിരായ ഡെക്കാനി ഇന്ത്യൻ മുസ്ലീം രാഷ്ട്രീയ വിഭാഗവുമായി താദാത്മ്യം പ്രാപിച്ചു.  അനേകം മുൻ അടിമകൾ സൈന്യത്തിലും ഭരണത്തിലും ഉയർന്ന പദവികളിലേക്ക് ഉയർന്നു, അവരിൽ ഏറ്റവും പ്രമുഖൻ മാലിക് അംബാർ ആയിരുന്നു.


Author
No Image
Journalist

Dency Dominic

No description...

You May Also Like