ആരോഗ്യവകുപ്പിൽ 300 പുതിയ തസ്തികകള്‍ കൂടി

ജനറല്‍, ജില്ലാ, താലൂക്കുതല ആശുപത്രികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവയില്‍ 1200 വിവിധ തസ്തികകള്‍ സൃഷ്ടിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു

കോവിഡ് ബാധിതരായവരിൽ 90 ശതമാനത്തോളം ആളുകൾക്കും പൊതു ആരോഗ്യ സംവിധാനങ്ങളുപയോഗിച്ച് ചികിത്സ നൽകാൻ സാധിച്ച സംസ്ഥാനമാണ് കേരളം. അതിനാവശ്യമായ രീതിയിൽ നമ്മുടെ ആരോഗ്യമേഖലയെ വിപുലീകരിക്കാനും സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ശാക്തീകരിക്കാനും നമുക്ക് കഴിഞ്ഞു. അതോടൊപ്പം കൂടുതൽ ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തി ആരോഗ്യസംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്.

ഈ ലക്ഷ്യം മുൻനിർത്തി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. ജനറല്‍, ജില്ലാ, താലൂക്കുതല ആശുപത്രികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവയില്‍ 1200 വിവിധ തസ്തികകള്‍ സൃഷ്ടിക്കാന്‍ നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ ആദ്യഘട്ടമായി 300 തസ്തികകളുടെ അനുമതി നൽകിയിരിക്കുകയാണ്.

നഴ്‌സ് ഗ്രേഡ് രണ്ട് - 204, ഫാര്‍മസിസ്റ്റ്  ഗ്രേഡ് രണ്ട് - 52, ക്ലാര്‍ക്ക് - 42, ഓഫീസ് അറ്റന്‍ഡന്റ-  2 എന്നിങ്ങനെയാണ് തസ്തിക സൃഷ്ടിച്ചത്. കഴിഞ്ഞ സര്‍ക്കാരിൻ്റെ കാലത്ത് ഏറ്റവുമധികം തസ്തികകള്‍ സൃഷ്ടിച്ചത് ആരോഗ്യ വകുപ്പിലാണ്. അതിൻ്റെ തുടര്‍ച്ചയായി ഈ സര്‍ക്കാരും നിരവധി തസ്തികകളാണ് സൃഷ്ടിച്ചു വരുന്നത്. നമ്മുടെ ആരോഗ്യമേഖലയെ കൂടുതൽ മികവിലേക്കുയർത്താൻ ഈ നടപടികൾ സഹായകമാകും. 

To get authentic information directly from Government of Kerala use GoK Direct App.

കേരള സർക്കാരിൽ നിന്ന് ആധികാരിക വിവരങ്ങൾ നേരിട്ട് അറിയാൻ GoK Direct ആപ്പ് ഉപയോഗിക്കുക.

ഡൗൺലോഡ് ചെയ്യൂ GoK Direct ആപ്പ് qkopy.xyz

ഓണത്തിന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കും

Author
Sub-Editor

Sabira Muhammed

No description...

You May Also Like