കാനഡയെ വീഴ്ത്തി; കോപ്പയില്‍ അര്‍ജന്‍റീനയ്ക്ക് വിജയത്തുടക്കം

 49-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിലൂടെയാണ് അർജന്‍റീന ആദ്യ ഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനസ് ലീഡ് ഉയർത്തി

കോപ്പ അമേരിക്കയില്‍ വിജയത്തുടക്കവുമായി നിലവിലെ ചാമ്ബ്യന്‍മാരായ അര്‍ജന്‍റീന. ഗ്രൂപ്പ് എയില്‍ കാനഡയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് അര്‍ജന്‍റീന പരാജയപ്പെടുത്തിയത്. 49-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിലൂടെയാണ് അർജന്‍റീന ആദ്യ ഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനസ് ലീഡ് ഉയർത്തി.

ലയണല്‍ മെസിയടക്കമുള്ള അര്‍ജന്‍റീന താരങ്ങള്‍ നിരവധി അവസരങ്ങളാണ് തുലച്ചത്. അർജന്‍റീനയ്ക്ക് കടുത്ത വെല്ലുവിളിയാണ് കാനഡ ഉയർത്തിയത്.                                                                                                                                                                    സ്പോർട്സ് ലേഖിക 


Author
Journalist

Arpana S Prasad

No description...

You May Also Like