ശബരിമല വീമാന ത്താവളം,സ്ഥലം ഏറ്റെടുക്കലിനുള്ള റവന്യൂ സർവേ ഉടനെ.
- Posted on May 15, 2025
- News
- By Goutham prakash
- 91 Views
സ്വന്തം ലേഖകൻ.
നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്‍റെ സ്ഥലം ഏറ്റെടുക്കലിനുള്ള റവന്യൂ സർവേ അടുത്തയാഴ്ച തുടങ്ങും. മെയ് 21 മുതൽ റവന്യു വകുപ്പ് സർവേ ആരംഭിക്കും. സാമൂഹികാഘാത പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുപ്പിനായി എട്ട് സർവേയർമാരെ നിയമിച്ചു. എട്ട് മാസത്തിനുളളിൽ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം. രണ്ട് ഘട്ടമായാണ് സ്ഥലമേറ്റെടുപ്പിനുള്ള റവന്യു സർവേ നടക്കുക. ആദ്യത്തെ നാല് മാസം കൊണ്ട് പ്രാഥമിക സർവേ പൂർത്തിയാക്കും. അടുത്ത നാല് മാസം സൂക്ഷമ പരിശോധനയിലൂടെ എല്ലാ സ്ഥലങ്ങളിലും സർവേ നടത്തിയെന്ന് ഉറപ്പ് വരുത്തും
