ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍, മന്ത്രി വീണാ ജോര്‍ജുമായി സന്തോഷം പങ്കുവച്ച് മാതാപിതാക്കള്‍



സി.ഡി. സുനീഷ്.


സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെ രക്ഷിച്ചെടുത്ത 5 മാസം പ്രായമുള്ള രാംരാജിന്റെ മാതാപിതാക്കളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീഡിയോ കോളില്‍ സംസാരിച്ചു. കുഞ്ഞിനെ ആരോഗ്യത്തോടെ തിരിച്ച് കിട്ടിയതിലുള്ള സന്തോഷം അവര്‍ പങ്കുവച്ചു. ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ കാസര്‍ഗോഡ് കോട്ടൂരിലെ വീട്ടിലെത്തി കുഞ്ഞിനെയും മാതാപിതാക്കളെയും നേരില്‍ കണ്ടു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനായിരിക്കുന്നു.


ഉത്തര്‍പ്രദേശ് സ്വദേശികളായ രുചിയുടേയും ശിശുപാലിന്റേയും മകനാണ് രാംരാജ്. യുപി ധനൗറ സ്വദേശിയും പുല്ലുവെട്ടുയന്ത്രം ഓപ്പറേറ്ററുമായ ശിശുപാലും ഭാര്യയും കോട്ടൂര്‍ ആരോഗ്യകേന്ദ്രത്തിന് സമീപം താമസമാക്കിയത്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുന്ന 'ട്രൈകസ്പിഡ് അട്രേസിയ' എന്ന ഹൃദ്രോഗമായിരുന്നു രാംരാജിന്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് വേഗത്തില്‍ ഇടപെടുകയും കോഴിക്കോടുള്ള ഹൃദ്യം എംപാനല്‍ഡ് ആശുപത്രിയില്‍ സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കേരളത്തിനും ഇവിടുത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രുചിയും ശിശുപാലും നന്ദി പറഞ്ഞു. കേരളത്തിലായത് കൊണ്ടാണ് തങ്ങളുടെ കുഞ്ഞിന് ലക്ഷങ്ങള്‍ ചിലവുള്ള ചികിത്സ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ തികച്ചും സൗജന്യമായി ലഭ്യമായതെന്നും അവര്‍ പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like