ആദിവാസി പാരമ്പര്യ ചികിത്സയ്ക്ക് ഒരു ആതുരാലയം - തലക്കൽ ചന്തു പാരമ്പര്യ ചികിത്സാ കേന്ദ്രം വയനാട്.
- Posted on February 02, 2021
- Localnews
- By Deepa Shaji Pulpally
- 1851 Views
പൂർണമായും പച്ചില ചികിത്സയാണ് തലയ്ക്കൽ ചന്തു ആതു രാലയത്തിൽ നടത്തപ്പെട്ടു വരുന്നത്.
മാനന്തവാടി ചങ്ങാതി കടവിലെ തലയ്ക്കൽ ചന്തു പാരമ്പര്യ ചികിത്സാ കേന്ദ്രം ആദിവാസി പാരമ്പര്യ ചികിത്സ ആതുരാലയം ആണ്.കുറിച്യ സമുദായ സംരക്ഷണ സമിതിയുടെ സൊസൈറ്റിയാണ് ഈ ചികിത്സാകേന്ദ്രം നടത്തുന്നത്.
ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ പഴശ്ശിരാജയുടെ കുറിച്യ പടയുടെ കമാൻഡർ ആയിരുന്നു തലയ്ക്കൽ ചന്തു. 1805 - നവംബർ - 5 ന് ബ്രിട്ടീഷുകാർ തലയ്ക്കൽ ചന്തുവിനെ വധിക്കുകയാണുണ്ടായത്. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആ ധീര യോദ്ധാവിന്റെ ഓർമ്മയ്ക്കായി മാനന്തവാടി ചങ്ങാട കടവിൽ തലയ്ക്കൽ ചന്തു മെമ്മോറിയൽ പരമ്പരാഗത ചികിത്സ ഹോസ്പിറ്റൽ നിലവിൽവന്നു.
വനാന്തരത്തിൽ പോയി പച്ചിലകൾ, പച്ച മരുന്നുകൾ ശേഖരിച്ച്, ആദിവാസി വിഭവങ്ങളും ചേർത്ത് മരുന്നുകൾ ഉണ്ടാക്കിയാണ് ഇവിടെ ചികിത്സ നടത്തുന്നത്.
കൊളസ്ട്രോൾ , പ്രമേഹം, അമിതവണ്ണം,ആസ്മ,അലർജി, സോറിയാസിസ്, വെരിക്കോസ്, ത്വക്ക് രോഗങ്ങൾ, അൾസർ മൂലക്കുരു,വെള്ളപ്പാണ്ട്, വാതം, സന്ധിവേദന, നടുവേദന, വിട്ടുമാറാത്ത തലവേദന തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങൾക്കും ഒന്നാന്തരം ചികിത്സയാണ് പരമ്പരാഗതരീതിയിൽ ഇവിടെ നടത്തിവരുന്നത്.
ഇവിടുത്തെ പ്രധാന ചികിത്സയാണ് " സ്റ്റീം ബാത്ത് " ( ആവിക്കുളി ) മനുഷ്യശരീരത്തിലെ കഫം, പിത്തം സംബന്ധമായ രോഗങ്ങൾ, അമിതവണ്ണം, കുടവയർ, രക്തധമനികളിലെ, ബ്ലോക്ക് , കൊഴുപ്പ് നീർക്കെട്ട്, തൊലിപ്പുറത്തു വ്രണങ്ങൾ, ശരീരവേദന എന്നിവയ്ക്ക് സ്റ്റീം ബാത്ത് നല്ല ചികിത്സ ആണെന്ന് അനുഭവസ്ഥർ പറയുന്നു.
പച്ചിലകൾ വെന്ത് ആവി, ചികിത്സകൻ ഇരിക്കുന്ന തടികൊണ്ട് നിർമ്മിച്ച ബാത്ത്റൂമിലേക്ക് നിറച്ച് ശരീരമാകെ വിയർപ്പിച്ചു എടുക്കുന്നതാണ് സ്റ്റീം ബാത്ത് ചികിത്സാരീതി.രക്തധമനികളുടെ സുഖപ്രദമായ പ്രവർത്തനത്തിനും സ്റ്റീം ബാത്ത് ചികിത്സ അത്യുത്തമമാണ്, എന്ന് അറിയാവുന്നത് കൊണ്ട് തന്നെ പ്രവാസികളും, വയനാട് ജില്ലയ്ക്ക് പുറത്തുള്ളവരും ധാരാളമായി ചന്തു മെമ്മോറിയൽ പരമ്പരാഗത ചികിത്സാകേന്ദ്രത്തിൽ ചികിത്സ തേടി എത്തുന്നു.
അണ്ണൻ വൈദ്യർ, രാജൻ വൈദ്യർ, വിജയൻ വൈദ്യർ, പ്രകാശൻ വൈദ്യർ, അനിതാ വൈദ്യർ എന്നിവരാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഡോക്ടർമാർ. പരമ്പരാഗത പച്ചമരുന്ന് ചികിത്സ കാണുന്നതിനും, പഠിക്കുന്നതിനു വേണ്ടി ധാരാളം വിദ്യാർഥികളും, വിദേശിയരും ഇവിടെ എത്തിച്ചേരുന്നുണ്ട്.പാരമ്പര്യത്തിന് ശക്തിയും, വിശ്വാസത്തിന്റെ കരുതും, ചികിത്സ തേടി വർക്ക് രോഗമുക്തി യുമാണ് തലയ്ക്കൽ ചന്തു പാരമ്പര്യ ചികിത്സാ കേന്ദ്രത്തിലെ പ്രത്യേകത.
അപൂർവ കൊത്തു പണികളോടു കൂടിയ ശില്പ ക്ഷേത്രം - ചെന്ന കേശവ ക്ഷേത്രം...ബേലൂർ കർണാടക.