അപൂർവ കൊത്തു പണികളോടു കൂടിയ ശില്പ ക്ഷേത്രം - ചെന്ന കേശവ ക്ഷേത്രം...ബേലൂർ കർണാടക.

ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത 800  - വർഷം പിന്നിട്ടിട്ടും മഴയത്ത് ഒരു തുള്ളി പോലും ചോർച്ച ഇല്ലാത്ത നിർമ്മിതിയാണ് നടത്തിയിരിക്കുന്നത്.

ഒറ്റ ശിലയിൽ കൊത്തിയെടുത്ത അപൂർവക്ഷേത്രമാണ് കർണാടകയിൽ ഉള്ള ചെന്നകേശവ ക്ഷേത്രം... 103 - വർഷം നീണ്ട നിർമ്മാണ പ്രവർത്തനത്തിൽ മൂന്നു തലമുറ പങ്കെടുത്തു. ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത 800  - വർഷം പിന്നിട്ടിട്ടും മഴയത്ത് ഒരു തുള്ളി പോലും ചോർച്ച ഇല്ലാത്ത നിർമ്മിതിയാണ് നടത്തിയിരിക്കുന്നത്.


 മനുഷ്യ നേത്രത്തിലെ കുറഞ്ഞ സൂക്ഷ്മ പരിധിക്കു താഴെയുള്ള കൊത്തുപണികൾ ഇവിടെ ഓരോ ശില്പത്തിലും കാണാവുന്നതാണ്. അലാവുദ്ദീൻ ഖിൽജിയുടെ കമാൻഡറായിരുന്ന മാലിക് കഫൂർ, ഹോയ് സല സാമ്രാജ്യ തലസ്ഥാനമായ ബേലൂർ ആക്രമിച്ച് ഈ ക്ഷേത്രം കൊള്ളയടിക്കുകയും,തകർക്കുകയും ചെയ്തു.എന്നിട്ടും അവശേഷിക്കുന്ന ശില്പങ്ങൾ അതിമനോഹരമാണ്.


800 - വർഷംമുമ്പ് ഒറ്റ മലയിൽ നിന്ന് 443.5 - അടി നീളത്തിലും, 396 - അടി വീതിയിലും ടൺ കണക്കിന്  പാറകൾ നീക്കം ചെയ്തുവെന്ന് പഠനവിധേയമാക്കേണ്ടതുണ്ട്.ക്ഷേത്രവും, ശില്പങ്ങളും ഏത് ഉപകരണം ഉപയോഗിച്ച് നിർമ്മിച്ചു എന്നും, ഇതിനു പിന്നിലെ സാങ്കേതിക വിദ്യ എന്തെന്നും ഇന്ന് അത്ഭുതാവഹമാണ്.


 താജ്മഹലിനെ ഒപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ചെന്നകേശവ ക്ഷേത്രവും. ശില്പങ്ങൾ എല്ലാം തന്നെ ജീവൻ ഉള്ളതാണെന്ന് തോന്നിക്കുന്ന തരത്തിലാണ് ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ. രാജ ഭരണത്തിന്റെ ഗതകാലസ്മരണകൾ ഉയർത്തുന്ന ഈ ക്ഷേത്ര ശില്പങ്ങൾ ഏതൊരാൾക്കും അതി മനോഹര കാഴ്ചയാണ്...


വയനാട്ടിലെ പണിയ വിഭാഗത്തിൽ നിന്നും ആദ്യത്തെ ഡോക്ടർ - Dr. അഞ്ജലി.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like