കൃഷി മന്ത്രിയുടെയും, നാടിനെയും ആദരം ഏറ്റുവാങ്ങി കുട്ടി കർഷകർ
- Posted on August 20, 2021
- Localnews
- By Deepa Shaji Pulpally
- 639 Views
ചീരയും, വഴുതനയും, വെണ്ടയും, പയറും, തെങ്ങിൻ തൈകളും, കുരുമുളക് തൈകളും,അവക്കാഡോ തൈകളും,തുടങ്ങി ഒട്ടനവധി കൃഷി ഈ സഹോദരങ്ങൾ ചെയ്തിട്ടുണ്ട്
കാർഷിക കേരളത്തിന് മുതൽക്കൂട്ടാണ് വയനാട് ജില്ലയിലെ, മാനന്തവാടി 'ഹോളി ഫേസ് 'സ്കൂളിലെ 4-ആം ക്ലാസ് വിദ്യാർഥിയായ എയ്ഡനും, 1-ആം ക്ലാസ് വിദ്യാർത്ഥിയായ എയ്ഡ്രിയാനും. ഓൺലൈൻ ക്ലാസിന്റെ വിരസതയിൽ നിന്നും കുറച്ചു സമയം മാറിനിൽക്കാൻ വേണ്ടി കൃഷിയിൽ ഏർപ്പെട്ട ഇവരെ തേടി സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അഭിനന്ദനം എത്തി.
ഷിബു സി. വി ചെങ്ങാലികാവിൽ - ബിന്ദു ദാമ്പതികളുടെ മക്കളാണ് ഇവർ. മാതാപിതാക്കളും ഈ കുരുന്നുകൾക്ക് പ്രോത്സാഹനമായി കൂടെ തന്നെയുണ്ട്. ചീരയും, വഴുതനയും, വെണ്ടയും, പയറും, തെങ്ങിൻ തൈകളും, കുരുമുളക് തൈകളും,അവക്കാഡോ തൈകളും,തുടങ്ങി ഒട്ടനവധി കൃഷി ഈ സഹോദരങ്ങൾ ചെയ്തിട്ടുണ്ട്.
ആദ്യമൊക്കെ മാതാപിതാക്കളുടെ കൂടെ സഹായിക്കാൻ കൂടിയിരുന്ന ഈ സഹോദരങ്ങൾ പിന്നീട് സ്വന്തമായി കൃഷിയിലേക്ക് തിരിയുകയായിരുന്നു. ഇപ്പോൾ കൃഷിത്തോട്ടത്തിൽ നിന്നും വിളവെടുപ്പ് നടത്തുന്ന ഇവരെ കാണാൻ ധാരാളം ആളുകൾ എത്തിച്ചേരുന്നു.
വ്യാജ വാർത്തകൾക്ക് നിയന്ത്രണം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ