സാധാരണ കാർക്ക് പോലീസുകാരിൽ ദുരനുഭവം ഉണ്ടാകുന്നത് പ്രബുദ്ധ കേരളത്തിന് ചേർന്നതല്ലന്ന് ടി. സിദ്ദീഖ് എം.എൽ.എ

കേരളത്തിൽ സാധാരണ കാർക്ക് പോലീസുകാരിൽ ദുരനുഭവം ഉണ്ടാകുന്നത് പ്രബുദ്ധ കേരളത്തിന് ചേർന്നതല്ലന്ന് ടി. സിദ്ദീഖ് എം.എൽ.എ. സൈനികന് പോലും രക്ഷയില്ലങ്കിൽ സാധാരക്കാരുടെ അവസ്ഥയെന്താണെന്ന് എം.എൽ.എ. ചോദിച്ചു. 

കേരളത്തിൽ സാധാരണ കാർക്ക് പോലീസുകാരിൽ ദുരനുഭവം ഉണ്ടാകുന്നത് പ്രബുദ്ധ കേരളത്തിന് ചേർന്നതല്ലന്ന് ടി. സിദ്ദീഖ് എം.എൽ.എ. സൈനികന് പോലും രക്ഷയില്ലങ്കിൽ സാധാരക്കാരുടെ അവസ്ഥയെന്താണെന്ന് എം.എൽ.എ. ചോദിച്ചു. 

സൈനികനെ അകാരണമായി മർദിച്ചു തടവിൽ പാർപ്പിച്ചതിനെതിരെ വിമുക്ത ഭടന്മാർ നടത്തിയ  പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ്  കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷനിൽ വെച്ച് നാട്ടിൽ അവധിയിൽ വന്ന വിഷ്ണു എന്ന സൈനികനെ യാതൊരു കാരണവുമില്ലാതെ ലോക്കപ്പിൽ വെച്ച് ക്രൂരമായി മർദിക്കുകയും തടവിൽ വെക്കുകയും ചെയ്തതിൽ  പ്രതിഷേധിച്ചാണ് മാർച്ചും ധർണ്ണയും നടത്തിയത്. 

കേരളത്തിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും വിമുക്ത ഭടന്മാരും കുടുംബാംഗങ്ങളും സമരത്തിൽ  പങ്കെടുത്തു.

കാനറാ ബാങ്ക് പരിസരത്തുനിന്നും ആരംഭിച്ച മാർച്ച്  കേണൽ എസ് കെ തമ്പി ഫ്ളാഗ് ഓഫ് ചെയ്തു. 

കേണൽ വി ഹരിദാസൻ, ലെഫ് കേണൽ തോമസ് മാത്യു, കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് മത്തായി കുഞ്ഞു പുത്തൂപ്പള്ളി, ജില്ലാ സെക്രട്ടറി വി അബ്ദുള്ള, രക്ഷാധികാരി കെ എം അബ്രാഹം ,വി വിശ്വനാഥൻ വി കെ ശശീന്ദ്രൻ , ജോയി ജേക്കബ് മരിയാലയം, അഡ്വ പി .ജെ .ജോർജ്, രവീന്ദ്രൻ കോട്ടത്തറ ,ടി എം രവിന്ദ്രൻ, സി കെ സുരേന്ദ്രൻ, എം ജ ചാക്കോ, ജോളി സ്റ്റൈൻ, സുലോചന രാമ കൃഷ്ണൻ,  തുടങ്ങിയവർ സംസാരിച്ചു.

Author
Citizen Journalist

Goutham Krishna

No description...

You May Also Like