എൻമലയാളത്തിന് കോഫീ ബോർഡിന്റെ ആദരം
- Posted on November 03, 2023
- Localnews
- By Dency Dominic
- 187 Views
കേരളത്തിനും ഭൗമ സൂചിക പദവിയുള്ള വയനാടൻ റോബസ്റ്റ കാപ്പിക്കും പ്രചാരം നൽകിയതിനാണ് ആദരം
കൽപ്പറ്റ: ഇന്ത്യയിലാദ്യമായി നടന്ന ലോക കോഫി കോൺഫറൻസിൽ പങ്കെടുക്കാൻ സാധിച്ച ഒരേ ഒരു മലയാളം ഓൺലൈൻ മാധ്യമമായ എൻ മലയാളം ന്യൂസിന്. കോഫീ ബോർഡിന്റെ ആദരം. എൺപത് രാജ്യങ്ങളിൽ നിന്നായി 2400 പ്രതിനിധികൾ സംബന്ധിച്ച സമ്മേളനത്തിൽ എൻ മലയാളം ന്യൂസ് എഡിറ്റർ സി.ഡി. സുനീഷിന് പങ്കെടുക്കാൻ സാധിച്ചിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദനമുള്ള വയനാട്ടിൽ നിന്ന് 200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
ഒപ്പം അന്തരാഷ്ട്ര കോഫി ഓർഗനൈസേഷൻ ഐ. സി. ഒ. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വെനുസീയ നാഗൂറീയയുമായി പ്രത്യേക അഭിമുഖം നടത്താനും സാധിച്ചു. കേരളത്തിനും ഭൗമ സൂചിക പദവിയുള്ള വയനാടൻ റോബസ്റ്റ കാപ്പിക്കും പ്രചാരം നൽകിയതിനാണ് ആദരം. കൽപ്പറ്റയിൽ പ്രത്യേകമായി സംഘടിപ്പിച്ച ചടങ്ങിൽ എൻ മലയാളം ന്യൂസ് എഡിറ്റർ സി.ഡി.സുനീഷിനെ പൊന്നാട അണിയിയ്കുകയും പുരസ്കാരം സമ്മാനിക്കുകയും ചെയ്തു.