സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി.
- Posted on April 15, 2025
- News
- By Goutham prakash
- 92 Views
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈയിലെ വോര്‍ലിയിലെ ഗതാഗത വകുപ്പിലേക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഭീഷണി. സല്‍മാന്റെ കാര്‍ ബോംബ് വച്ച് പൊട്ടിക്കുമെന്നും സല്‍മാനെ കൊല്ലുമെന്നുമാണ് ഭീഷണി സന്ദേശം. മുംബൈ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
