പുൽപള്ളി ടൗണിനെ പുഷ്പാലംകൃതമാക്കാൻ കരുമം നമ്മുടെ പുൽപള്ളി ഫേസ് ബുക്ക് കൂട്ടായ്‌മ ടൗണിൽ പൂച്ചട്ടികൾ സ്ഥാപിച്ചു...

കരുമം പുൽപള്ളി ഫേസ്ബുക് കൂട്ടായ്മ ആണ് പുതു വർഷത്തിൽ ടൗണിനെ പുഷ്പവത്കരിക്കുന്നതിനും, ശുചിത്വ നഗരം ആക്കുന്നതിനും മുൻപോട്ട് വന്നത്.ഇതിന്റെ ഭാഗമായി പുൽപള്ളി താഴെ അങ്ങാടി മുതൽ പുൽപള്ളി മുകളിൽ ടൗണിൽ വരെ പൂച്ചെടി കൾ സ്ഥാപിച്ചു.

സീതാ ദേവിയുടെ പാദ സ്പർശം ഏറ്റു എന്ന് വിശ്വസിക്കുന്ന പുൽപള്ളിക്കാർക്കിനി പുഷ്പകകൃത ടൗണും സ്വന്തം.1300 - അംഗങ്ങൾ ഉള്ള കരുമം പുൽപള്ളി ഫേസ്ബുക് കൂട്ടായ്മ ആണ് പുതു വർഷത്തിൽ ടൗണിനെ പുഷ്പവത്കരിക്കുന്നതിനും, ശുചിത്വ നഗരം ആക്കുന്നതിനും മുൻപോട്ട് വന്നത്.ഇതിന്റെ ഭാഗമായി പുൽപള്ളി താഴെ അങ്ങാടി മുതൽ പുൽപള്ളി മുകളിൽ ടൗണിൽ വരെ പൂച്ചെടി കൾ സ്ഥാപിച്ചു.


1000 - ത്തോളം ചെടികൾ സ്ഥാപിച്ചു , 50-ഇന്നത്തിൽ പെട്ട ചെടികൾ ഇതിൽ ഉണ്ട്.ടൗണിന്റെ ഫുഡ് പാത്തി  ന്റെ ഇരുവശത്തും ഉള്ള കൈവരികളിൽ സ്ഥാപിച്ചിരിക്കുന്ന ചെടിച്ചട്ടികൾ പരിപാലിക്കുന്നത് ടൗണിലെ വ്യാപാരികളാണ്.ടൗണിൽ ശുചീകരണം നടത്തിയ ഫേസ്ബുക്ക് കൂട്ടായ്‌മ  ട്രാഫിക് ഐലൻഡും, കൈവരികളും പെയിന്റ് ചെയ്യുകയുമുണ്ടായി.

 നാലുമാസം മുമ്പ് പുൽപ്പള്ളി കളനാടി  കൊല്ലി മുതൽ ടൗൺ വരെയും പുൽപ്പള്ളി ടൗൺ മുതൽ മുള്ളൻകൊല്ലി വരെയും റോഡിനിരുവശവും അര ചെടികൾ നട്ടു പിടിപ്പിക്കുക ഉണ്ടായി കരിമം കൂട്ടായ്മ ഫേസ്ബുക്ക് അംഗങ്ങൾ ചേർന്ന് വിദേശത്തും , സ്വദേശത്തുമുള്ള ഫെയ്സ്ബുക്ക് കൂട്ടായ്‌മയിലെ 804പുൽപ്പള്ളി കാർ സാമ്പത്തികമായി സ്പോൺസർ ചെയ്തതാണ് ഈ ചെടികൾ.


 പുൽപ്പള്ളി ഗവൺമെന്റ് ആശുപത്രി,പോലീസ് സ്റ്റേഷൻ കൂടാതെ പുൽപ്പള്ളിയിലെ പൊതു സ്ഥാപനങ്ങളിൽ എല്ലാം പൂച്ചട്ടികൾ സ്ഥാപിക്കാൻ അംഗങ്ങൾ തീരുമാനിച്ചു. പൂച്ചട്ടികൾ സ്ഥാപിക്കുന്നതിന് ഉദ്ഘാടനകർമ്മം പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ.ടി എസ് ദിലീപ് കുമാർ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.ബിന്ദു പ്രകാശ് എന്നിവർ ഉദ്ഘാടനം ചെയ്തു.


കരുമം നമ്മുടെ നമ്മുടെ പുൽപ്പള്ളി ഫേസ്ബുക്ക് കൂട്ടായ്മ ഗ്രൂപ്പിന്റെ എംപ്ലത്തോടു  കൂടിയ നീല കളർ ബനിയൻ പുറത്തിറക്കി.  ഈ ഗ്രൂപ്പിലെ അംഗങ്ങൾക്ക് നൽകുകയുണ്ടായി.ഓരോ ചെടിച്ചട്ടികളിലും ഫേസ്ബുക്ക് കൂട്ടായ്‌മയുടെ മുദ്ര ആലേഖനം ചെയ്തിട്ടുണ്ട്.ജെബിൻ അഡ്മിനും ബിജു,ജിയോ എന്നിവർ മോഡറേറ്റർ മായ ഈ കരിമം  ഫേസ്ബുക്ക് കൂട്ടായ്‌മയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് പുൽപ്പള്ളി യെ പുഷ്പാലംകൃത മാക്കാൻ ഏറെ സഹായകമായത്. ഈ നവവത്സര ദിനത്തിൽ പുഷ്പാലംകൃത ടൗൺ ആകാൻ വിദേശത്തും സ്വദേശത്തും ഇരുന്ന് ഒറ്റക്കെട്ടായിപരിശ്രമിച്ച ഓരോ പുൽപ്പള്ളി കാർക്കും ബിഗ് സല്യൂട്ട്.



മൂന്ന്‌ കടുവകൾ ജനവാസ മേഖലയിൽ , മുൾമുനയിൽ ഒരുദിനം

https://www.enmalayalam.com/news/I35P7XUh

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like