കിലെ മാധ്യമ അവാർഡിന് അപേക്ഷിക്കാം
- Posted on April 12, 2023
- Localnews
- By Goutham Krishna
- 152 Views
തിരുവനന്തപുരം: കേരളത്തിലെ തൊഴിൽ മേഖലയെയും തൊഴിലാളികളെയും സംബന്ധിച്ച് കഴിഞ്ഞ ഒരു വർഷം പത്രങ്ങൾ,വാരികകൾ എന്നിവയിൽ പ്രസിദ്ധീകരിച്ച സാമൂഹിക പ്രസക്തിയുള്ള മികച്ച ലേഖനങ്ങൾക്ക് കിലെ അവാർഡ് നൽകുന്നു. വിവിധ മേഖലകളിലെ പ്രഗത്ഭരടങ്ങുന്ന പാനലാണ് മികച്ച ലേഖനം തെരഞ്ഞെടുക്കുന്നത്. മികച്ച ലേഖനത്തിന്, 25000 /- രൂപ ക്യാഷ് അവാർഡും, ഫലകവും, പ്രശസ്തി പത്രവും നൽകും.
അവാർഡിനു പരിഗണിക്കേണ്ട ലേഖനങ്ങൾ/ വാർത്തകൾ, ലേഖകന്റെ വിശദവിവരങ്ങൾ സഹിതം അപേക്ഷ ഏപ്രിൽ 17 ന് വൈകുന്നേരം നാലു മണിക്ക് മുമ്പായി സമർപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം : എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ ), തൊഴിൽ ഭവൻ,വികാസ് ഭവൻ പി.ഒ,തിരുവനന്തപുരം 33-. അല്ലെങ്കിൽ kiletvm@gmail.com എന്ന ഇ -മെയിൽ വിലാസത്തിലോ, അയക്കേണ്ടതാണ്.കിലെയുടെ ഓഫീസിൽ നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകളും സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 0471 2309012, 8848248109.
സ്വന്തം ലേഖകൻ