കരിമീൻ സവിശേഷതകൾ - ഇങ്ങനൊക്കെ ആയിരുന്നോ.
- Posted on January 08, 2021
- Kouthukam
- By Deepa Shaji Pulpally
- 639 Views
വലയിൽ വീണ് ഇണയെ നഷ്ടപ്പെടുന്ന കരിമീൻ വേറൊരു ഇണയെ സ്വീകരിക്കുന്നില്ല എന്നുള്ളതാണ് നിരീക്ഷണത്തിനും കണ്ടെത്താൻ സാധിച്ചിരിക്കുന്നത്.
നിത്യവും കരിമീൻ കൃഷി നടത്തുന്ന ഫാമിൽ നിന്നും നിരീക്ഷണ അടിസ്ഥാനത്തിൽ കണ്ടെത്തിയ ചില രസകരമായ കരിമീനിനെ ജീവിതരീതികൾ എന്തൊക്കെ എന്നല്ലേ, കരിമീൻ കുഞ്ഞുങ്ങൾ ഒരു പ്രായമായാൽ ഇണയുമായി ചേർന്ന് കൂട്ട് കൂടി നടക്കുന്നു.
എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ തെളിഞ്ഞ നീർ പ്രദേശങ്ങൾ തിരഞ്ഞെടുത്ത് മരത്തിന്റെ വേരോ മറ്റോ ചുണ്ടുകൊണ്ട് പരുവപ്പെടുത്തി എടുക്കുന്നു. പെൺ മത്സ്യം വേരിൽ മുട്ട നിക്ഷേപിക്കുന്നു 15 - ദിവസം ആൺ മത്സ്യവും, പെൺ മത്സ്യംവും മുട്ടക്ക് കാവലിരിക്കുന്നു.വിരിഞ്ഞു കഴിയുമ്പോൾ ഒരാൾ കുഞ്ഞുങ്ങൾക്ക് കാവിൽ ഇരിക്കുകയും അടുത്തയാൾ തീറ്റ തേടി പോവുകയും ചെയ്യുന്നു.
കരിമീനിനെ ഒരു പ്രത്യേകത ഇവർക്ക് പരസ്പരം കാണാതിരിക്കാൻ സാധിക്കുകയില്ല. വലയിൽ വീണ് ഇണയെ നഷ്ടപ്പെടുന്ന കരിമീൻ വേറൊരു ഇണയെ സ്വീകരിക്കുന്നില്ല എന്നുള്ളതാണ് നിരീക്ഷണത്തിനും കണ്ടെത്താൻ സാധിച്ചിരിക്കുന്നത്.കരിമീനെ കറുമുറ വെക്കുമ്പോൾ നമ്മൾ അറിയാതെ പോകുന്ന ഒരു കാര്യമാണ് കരിമീനിന്റെ ഈ പ്രത്യേകത.