മണി ഹെയ്സ്റ്റ് സീസൺ 5 ട്രെയിലർ പുറത്തിറങ്ങി

ആദ്യഭാഗം സെപ്റ്റംബര്‍ 1നും രണ്ടാംഭാഗം ഡിസംബര്‍ 3നും റിലീസ് ചെയ്യും

ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് സീരീസുകളിലൊന്നായ മണി ഹെയ്സ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്ലർ പുറത്തിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നിൽക്കുന്നതോടെയാണ് 4-ാമത്തെ സീസൺ അവസാനിക്കുന്നത്. അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ്‍ 5 പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യഭാഗം സെപ്റ്റംബര്‍ 1നും രണ്ടാംഭാഗം ഡിസംബര്‍ 3നും റിലീസ് ചെയ്യും.

പത്ത് എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയ്സ്റ്റ് അവസാനിക്കുമെന്നും നെറ്റ്ഫ്ലിക്‌സിലൂടെ അറിയിച്ചു. സീരീസിലെ ഏറ്റവും സംഘർഷം നിറഞ്ഞ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു.

ഡയൽ ഹൺഡ്രഡ്

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like