കേരളാ കോൺഗ്രസ്സ്ഥാപക നേതാവ് ജോർജ് വർഗീസ് പൊട്ടംകുളം അന്തരിച്ചു
- Posted on April 03, 2023
- Local News
- By Goutham prakash
- 174 Views
കാഞ്ഞിരപ്പള്ളി (കോട്ടയം): കേരളാ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ പൊട്ടംകുളം കെ.ജോർജ് വർഗീസ് (വക്കച്ചായി-91) അന്തരിച്ചു. സംസ്‌കാരം : (04-04-2023- ചൊവ്വ) ഉച്ചയ്ക്ക് 01:30-ന് കപ്പാട് മാർ സ്ലീവാ പള്ളിസെമി ത്തേരിയിൽ . മൃതദേഹം ഇന്ന് (03-04-2023- തിങ്കൾ) ഉച്ചയ്ക്ക് 12ന് പഞ്ചായത്ത് ഓഫിസിലും 12.30ന് കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസിലും പൊതു ദർശനത്തിന് വെക്കും. ഏറെക്കാലം കേരളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്, പതിറ്റാണ്ടിലേറെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്, നാലു പതിറ്റാണ്ടോളം കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കാഞ്ഞിരപ്പള്ളി കരിമ്പനാൽ റോസമ്മ. മക്കൾ: അന്നമ്മ, ഷീല, ജോർജ്, തോമസ്, റാണി, ശാന്തി. മരുമക്കൾ: പരേതനായ തോമാച്ചൻ അക്കരക്കളം, കുട്ടപ്പൻ രാമപുരം (കൂർഗ്), ടെസു കളരിക്കൽ (എറണാകുളം), കാത്തി കാഞ്ഞിരക്കാട്ട് തച്ചിൽ (വൈന്തല), ജോണി വാര്യംപറമ്പിൽ (എറണാകുളം), കുര്യൻ വടക്കേക്കളം (ആലപ്പുഴ).
പ്രത്യേക ലേഖിക
