ഞണ്ട് വരട്ടിയതും ആരോഗ്യ ഗുണങ്ങളും
- Posted on August 31, 2021
- Kitchen
- By Deepa Shaji Pulpally
- 890 Views
പോഷകങ്ങൾ നിറഞ്ഞ ഞണ്ട് ഫ്രൈ എങ്ങനെ ഉണ്ടാക്കാമെന്ന്, അന്നമ്മ ചേടത്തിയുടെ പാചകത്തിലൂടെ നോക്കിക്കാണാം
സമുദ്ര ജലത്തിലും, ശുദ്ധജലത്തിലും, കരയിലും ജീവിക്കാൻ കഴിയുന്ന ഒന്നാണ് ഞണ്ടുകൾ. 5 ജോഡി പിഞ്ചറുകളുള്ള ഇവയുടെ പുറംതൊലി കട്ടിയുള്ള ആവരണവും കൊണ്ട് മൂടിയതാണ്.
ഞണ്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?
ധാരാളമായി പ്രോട്ടീൻ ഞണ്ട് ഇറച്ചിയിൽ അടങ്ങിയിരിക്കുന്നതിനാൽ പേശികളുടെ നിർമ്മാണത്തിനും, പരിപാലനത്തിനും ഇത് വളരെയധികം സഹായിക്കും.മാത്രമല്ലാ ഉയർന്ന അളവിലുള്ള ഒമേഗാ -3, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ബി - 12, സെലീനിയം എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.
ധാരാളം വിറ്റാമിനുകൾ നിറഞ്ഞ ഞണ്ട് മാംസം രുചിയുള്ളതും, പ്രോട്ടീനും, കൊഴുപ്പും, കലോറിയും കുറഞ്ഞതുമാണ്. ഞണ്ടിൽ ചെമ്മീനേക്കാൾ കുറഞ്ഞ അളവിലാണ് കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നതെങ്കിലും രക്തസമ്മർദമുള്ള ആളുകൾക്ക് ഇത് ഉപയോഗിക്കുന്നത് അനുയോജ്യമല്ല.