സംസ്ഥാന വിദ്യഭ്യാസ കലണ്ടറായി

സി.ഡി. സുനീഷ്



  വിദ്യാഭ്യാസ  കലണ്ടർ  2025-26

രണ്ടായിരത്തി  ഇരുപത്തിയഞ്ച്  മെയ്  31  ലെ  

സർക്കാർ  ഉത്തരവ്  പ്രകാരം  ക്ലാസ്  1  മുതൽ  

ക്ലാസ്  4  വരെ  നൂറ്റി  തൊണ്ണൂറ്റിയെട്ട്  പ്രവർത്തി

ദിനങ്ങളായികൊണ്ടും,  

ക്ലാസ്  5  മുതൽ  7  വരെ    ഇരുന്നൂറ്  പ്രവർത്തി

ദിനങ്ങളായികൊണ്ടും,  ക്ലാസ്സ്  8  മുതൽ  10  വരെ  ഇരുന്നൂറ്റി  നാല്  പ്രവർത്തിദിനങ്ങളായി  

കൊണ്ടുമാണ്  രണ്ടായിരത്തി  ഇരുപത്തിയഞ്ച്  -  ഇരുപത്തിയാറ്    അക്കാദമിക്  വർഷത്തെ  കലണ്ടർ  

തയ്യാറാക്കിയിട്ടുള്ളത്.  


എൽ.പി  വിഭാഗം  സ്‌കൂളുകൾക്ക്  അധിക

പ്രവർത്തിദിനം  ഇല്ലാതെയും,  

യു.പി  വിഭാഗം  സ്‌കൂളുകൾക്ക്  ആഴ്ചയിൽ  ആറു  പ്രവർത്തിദിനം  വരാത്ത  രീതിയിൽ  രണ്ട്  ശനിയാഴ്ചകൾ  (ജൂലൈ  26,  ഒക്ടോബർ  25)  ഉൾപ്പെടുത്തി

കൊണ്ടും,  

ഹൈസ്‌കൂൾ  വിഭാഗം  സ്‌കൂളുകൾക്ക്  6  ശനിയാഴ്ചകൾ  (ജൂലൈ  26,  ആഗസ്ത്  16,  

ഒക്ടോബർ  4,  ഒക്ടോബർ  25,  2026  ജനുവരി  3,  

ജനുവരി  31)  ഉൾപ്പെടുത്തികൊണ്ടുമാണ്  കലണ്ടർ  തയ്യാറാക്കിയിട്ടുള്ളത്.  


ഹൈസ്‌കൂൾ  വിഭാഗത്തിന്  ആയിരത്തി  ഒരുന്നൂറ്  ബോധന  മണിക്കൂർ  തികയ്ക്കുന്നതിന്  

വെള്ളിയാഴ്ച  ഒഴികെയുള്ള  നൂറ്റി  അറുപത്തിയാറ്  പ്രവർത്തിദിനങ്ങളിൽ  എല്ലാ  ദിവസവും  

രാവിലെ  15  മിനിട്ടും  ഉച്ചകഴിഞ്ഞ്  15  മിനുട്ടും  

അധിക  പ്രവർത്തിസമയം  ഉൾപ്പെടുത്തി  പീരീഡ്  ക്രമീകരിച്ചിട്ടുള്ളതാണ്.


ഹൈസ്‌കൂൾ  വിഭാഗം  പുതുക്കിയ  സമയക്രമം  (രാവിലെ  9.45  മുതൽ  ഉച്ചയ്ക്ക്  ശേഷം  4.15  വരെ)

?????? ????

1 9.45 10.30 45

2 10.30 11.15 45

????? 11.15 11.25 10

3 11.25 12.05 40

4 12.05 12.45 40

????? 12.45 1.45 60

5 1.45 2.25 40

6 2.25 3.05 40

????? 3.05 3.10 5

7 3.10 3.45 35

8 3.45 4.15 30


കലണ്ടറിൽ  ഉൾപ്പെടുത്തിയിട്ടുള്ള  പ്രധാന  പ്രവർത്തനങ്ങൾ

1. പൊതുവിദ്യാഭ്യാസ  വകുപ്പും,  എക്‌സൈസ്,  ആരോഗ്യം,  ആഭ്യന്തരം,  വനിതാ  ശിശു

വികസനം,  സാംസ്‌കാരികം,  തദ്ദേശ  സ്വയം

ഭരണ  വകുപ്പുകളുമായി  സംയോജിപ്പിച്ച്  

സ്‌കൂൾ  തലത്തിൽ  നാൽപത്തിയൊന്ന്  ലഹരിവിരുദ്ധ  പ്രചരണ  പരിപാടികൾ.

2. സമഗ്ര  ശിക്ഷ  കേരളം,    എസ്.സി.ഇ.ആർ.ടി.  കൈറ്റ്,  സീമാറ്റ്-കേരള,  എസ്.ഐ.ഇ.റ്റി.  

സ്‌കൗട്ട്  ആന്റ്  ഗൈഡ്‌സ്,  തുടങ്ങി  പൊതു

വിദ്യാഭ്യാസ  മേഖലയുമായി  ബന്ധപ്പെട്ട്  

പ്രവർത്തിക്കുന്ന  വിവിധ  സ്ഥാപനങ്ങളുടെ  

പ്രവർത്തനങ്ങൾ.

3. സംസ്‌കൃതം,  ഉറുദു,  അറബിക്,  ഉച്ചഭക്ഷണം,  വിദ്യാരംഗം,  ഭിന്നശേഷി,  കലാകായികമേളകൾ,    തുടങ്ങിയ  വിഭാഗങ്ങളുമായി  ബന്ധപ്പെട്ട  

പ്രവർത്തനങ്ങൾ  പ്രത്യേകമായി  ഉൾപ്പെടുത്തിയിട്ടുണ്ട്.  

കൂടാതെ  വിവിധ  വിദ്യാഭ്യാസ  സ്‌കോളർഷിപ്പുകൾ,  പരീക്ഷാവിവരങ്ങൾ  തുടങ്ങിയവ.


കേസ്സിനാധാരമായ  സാഹചര്യം

ബഹുമാനപ്പെട്ട  കേരള  ഹൈക്കോടതിയിൽ  

എറണാകുളം  ബീട്ടൂർ  എബനൈസർ  

എച്ച്.എസിലെ  പി.റ്റി.എ.  യും  മാനേജരും  കൂടി  ഫയൽ  ചെയ്ത  റിട്ട്  ഹർജിയിൽ  പുറപ്പെടുവിച്ച  ഉത്തരവ്  പ്രകാരം  അധ്യയന  വർഷം  ഇരുന്നൂറ്റി  ഇരുപത്  പ്രവൃത്തി  ദിനം  വേണമെന്ന  ഹർജിക്കാരന്റെ  ആവശ്യത്തിന്മേൽ  ചട്ടങ്ങൾ  പ്രകാരം  തീരുമാനമെടുക്കാൻ  പൊതു  വിദ്യാഭ്യാസ  

ഡയറക്ടറോട്  ബഹുമാനപ്പെട്ട  കോടതി  

നിർദ്ദേശിച്ചു.    


ഇതിന്റെ  അടിസ്ഥാനത്തിൽ  പൊതു  വിദ്യാഭ്യാസ  ഡയറക്ടർ  ഹർജിക്കാരനെ  കേൾക്കുകയും  2024  ഏപ്രിൽ  25-ാം  തീയതിയിൽ  ഉത്തരവ്  

പുറപ്പെടുവിക്കുകയും  ചെയ്തു.  

ഉത്തരവ്  പ്രകാരം  വരും  വർഷങ്ങളിൽ  

നിയമനാനുസൃതമായ  പ്രവൃത്തി  ദിനങ്ങൾ  

കലണ്ടറിൽ  ഉൾപ്പെടുത്താമെന്ന്  തീരുമാനിച്ചു.  

എന്നാൽ  ഹർജിക്കാരൻ  കോടതി                            അലക്ഷ്യ  ഹർജി  ഫയൽ  ചെയ്തു.  

ഇവയുടെ  അടിസ്ഥാനത്തിൽ  ഇരുന്നൂറ്റി  

ഇരുപത്  പ്രവൃത്തി  ദിനങ്ങൾ  തികയ്ക്കുന്നതിനായി  25  ശനിയാഴ്ചകൾ  കൂടി  ഉൾപ്പെടുത്തി  

രണ്ടായിരത്തി  ഇരുപത്തി  നാല്  -  ഇരുപത്തിയഞ്ച്  വർഷത്തിലെ  അക്കാദമിക്  കലണ്ടർ  

പ്രസിദ്ധീകരിച്ചത്.

കേരള  വിദ്യാഭ്യാസ  ആക്റ്റും  ചട്ടങ്ങളും  

ബാധകമായ  സ്‌കൂളുകളിലെ  പൊതുവിദ്യാഭ്യാസ  വകുപ്പ്  പ്രസിദ്ധീകരിച്ച  വിദ്യാഭ്യാസ  കലണ്ടർ  ചോദ്യം  ചെയ്തുകൊണ്ട്  

ബഹുമാനപ്പെട്ട  ഹൈക്കോടതി  മുമ്പാകെ  

സർവീസ്  സംഘടനകളും,  രക്ഷിതാക്കളും,  

വിദ്യാർത്ഥികളും  കേസ്സ്  ഫയൽ ചെയ്തു.

പ്രസ്തുത  കലണ്ടറിനെയും  അത്  പുറപ്പെടുവിച്ച  പൊതുവിദ്യാഭ്യാസ  ഡയക്ടറുടെ  

അധികാരത്തെയും  ഈ  ഹർജികളിൽ  ചോദ്യം  ചെയ്തിട്ടുണ്ട്.  

സ്‌കൂളുകളിൽ  ശനിയാഴ്ചകൾ  പ്രവൃത്തി  

ദിനങ്ങൾ  ആക്കുന്നതിനായി  ഇതൊരു  

നയത്തിലും  കീഴ്‌വഴക്കത്തിലും  മാറ്റം  വരുന്ന  ഒന്നായതിനാൽ-  സ്റ്റാറ്റിയൂട്ട്  ഭേദഗതി  വരുത്തേണ്ടതുള്ളതിനാലും  അതിന്  യോഗ്യതയുള്ളത്  ഈ  കേസുകളിലെ  ഒന്നാം  എതിർകക്ഷിയായ  സംസ്ഥാന  സർക്കാർ  ആണെന്നാണ്  

ഹർജിക്കാരുടെ  വാദം.


*2024  ആഗസ്റ്റ്  1  ന്  ബഹുമാനപ്പെട്ട  

ഹൈക്കോടതി  പുറപ്പെടുവിച്ച  വിധിന്യായം*


രണ്ടായിരത്തി  ഒമ്പതിലെ  വിദ്യാഭ്യാസ  

ആക്റ്റിലെ  വ്യവസ്ഥകൾക്ക്  വിധേയമായും  ബന്ധപ്പെട്ടവരെ  കേട്ടും  ഇക്കാര്യത്തിൽ  വിദഗ്ദ്ധരായവരുടെ  അഭിപ്രായങ്ങളും  കേട്ട  ശേഷം  ഒന്നാം  എതിർകക്ഷിയായ  സർക്കാരിനോട്  പുനഃപരിശോധിക്കുവാനാണ്  

ബഹുമാനപ്പെട്ട  ഹൈക്കോടതി  വിധിന്യായ  

പ്രകാരം  ഉത്തരവായിട്ടുള്ളത്.  

പൊതുവിദ്യാഭ്യാസ  ഡയറക്ടറുടെ  2024  മെയ്  25  ലെ  തീരുമാനവും  25  ശനിയാഴ്ചകൾ  പ്രവൃത്തി  ദിനങ്ങളാക്കിയ  വിദ്യാഭ്യാസ  കലണ്ടറും  നിയമപരമായി  നിലനിൽക്കുന്നതല്ലായെന്നും  കോടതി  അഭിപ്രായപ്പെട്ടു.  


വിദഗ്ദ്ധ  സമിതി


 

ഹൈക്കോടതി  പുറപ്പെടുവിച്ച  വിധിന്യായവുമായി    ബന്ധപ്പെട്ട്  2024  സെപ്തംബർ    9  ആം  തീയതി  സർക്കാർ  ബന്ധപ്പെട്ട  കക്ഷികളെ  

നേരിൽ  കേൾക്കുകയും  ചെയ്തിരുന്നു.  

ആയതിന്റെ  അടിസ്ഥാനത്തിൽ  അക്കാദമിക്  

കലണ്ടറുമായി  ബന്ധപ്പെട്ട  സമഗ്രപഠനം  

നടത്തിന്നതിനായി  2025  ജനുവരി  20  ലെ  

ഉത്തരവ്  പ്രകാരം    5  അംഗങ്ങളെ  ഉൾപ്പെടുത്തി  ഒരു  വിദഗ്ദ്ധ  സമിതി  രൂപീകരിക്കുകയും  ചെയ്തു.

  

നിയമങ്ങളും-ചട്ടങ്ങളും


കേരള  വിദ്യാഭ്യാസ  ചട്ടങ്ങളിലെ  അദ്ധ്യായം-  ഏഴ്  ചട്ടം-3  പ്രകാരം  ഓരോ  സ്‌കൂൾ  വർഷത്തിലും  സാധാരണ  ഗതിയിൽ  ചുരുങ്ങിയത്  പരീക്ഷാദിവസങ്ങൾ  കൂടാതെ  ഇരുന്നൂറ്റി  ഇരുപത്  സാദ്ധ്യായ  ദിവസങ്ങൾ  

ഉണ്ടായിരിക്കണമെന്നും  പ്രത്യേക    സാഹചര്യങ്ങളിൽ  20  ദിവസം  വരെ    സാദ്ധ്യായ  ദിവസങ്ങളിൽ  ഉണ്ടാകുന്ന  കുറവ്  എഡ്യൂക്കേഷണൽ  ഓഫീസർക്കും  അതിൽ  കൂടുതൽ  ഉള്ള  കുറവ്  ഡയറക്ടർക്കും  ഇളവ്  ചെയ്യാവുന്നതാണ്  എന്നും  വ്യവസ്ഥചെയ്യുന്നു.


കേരള  വിദ്യാഭ്യാസ  ചട്ടങ്ങളിലെ  അദ്ധ്യായം-ഏഴ്  ചട്ടം-അഞ്ച്  പ്രകാരം  എല്ലാ  അധ്യയന  വർഷങ്ങളിലും  പൊതുവിദ്യാഭ്യസ  ഡയറക്ടർ  

കലണ്ടർ  പ്രസിദ്ധീകരിക്കുവാൻ  നിഷ്‌കർഷിക്കുന്നു.    


*പ്രവൃത്തി  ദിനങ്ങളെ  സംബന്ധിച്ച്  രണ്ട്  

നിയമങ്ങളാണ്  ബാധകം.*


1. എൽ.പി,  യു.പി  വിഭാഗങ്ങൾക്ക്  രണ്ടായിരത്തി  ഒമ്പതിലെ  വിദ്യാഭ്യാസ  അവകാശ  നിയമം  (RTE  Act)  

2. ഒമ്പത്,  10  ക്ലാസ്സുകൾക്ക്  കേരള  വിദ്യാഭ്യാസ  ചട്ടങ്ങളിലെ  അധ്യായം  ഏഴ്    ചട്ടം  മൂന്ന് 


വിദ്യാഭ്യാസ  അവകാശ  നിയമത്തിലെ  വ്യവസ്ഥ  ഇപ്രകാരമാണ്.


ഒന്നാം  ക്ലാസ്സു  മുതൽ  അഞ്ചാം  ക്ലാസ്സുവരെ  ഏറ്റവും  കുറഞ്ഞത്  ഇരുന്നൂറ്  പ്രവൃത്തി  ദിനങ്ങളും,  എണ്ണൂറ്  ബോധന  മണിക്കൂറുകളും.    ആറാം  ക്ലാസ്സു  മുതൽ  എട്ടാം  ക്ലാസ്സുവരെ  ഏറ്റവും  കുറഞ്ഞത്  

ഇരുന്നൂറ്റി  ഇരുപത്  പ്രവൃത്തി  ദിനങ്ങളും,  ആയിരം  ബോധന  മണിക്കൂറുകളും.    

ഒമ്പത്,  പത്ത്  ക്ലാസ്സുകൾക്ക്  കേരള  

വിദ്യാഭ്യാസ  ചട്ടങ്ങളിലെ  അധ്യായം  ഏഴ്  ചട്ടം  മൂന്ന്  പ്രകാരം  പരീക്ഷാ  ദിനങ്ങൾ  ഒഴികെ  ഇരുന്നൂറ്റി  ഇരുപത്  പ്രവൃത്തിദിനങ്ങൾ.    


രണ്ടായിരത്തി  പതിനൊന്നിലെ  ആർ.റ്റി.ഇ.  

ചട്ടങ്ങൾ  പ്രകാരം  നിശ്ചിത  അധ്യയന  ദിനങ്ങൾ  തികയ്ക്കുന്നതിനായി  മധ്യവേനൽ  അവധിക്കാലം  15  ദിവസം  വെട്ടിക്കുറയ്ക്കാൻ  നിർദ്ദേശിച്ചിട്ടുണ്ട്.  എന്നാൽ  അത് ഒഴിവാക്കുന്നതിലേക്കായിട്ടാണ്  ശനിയാഴ്ച  പ്രവർത്തി

ദിനമാക്കേണ്ടിവന്നത്.


പ്രവൃത്തി  ദിനങ്ങൾ-  താരതമ്യം


വിദ്യാഭ്യാസ  കലണ്ടർ  പ്രസിദ്ധീകരിച്ചത്  വഴി  പൊതു  വിദ്യാഭ്യാസ  മേഖലയിലെ  അക്കാദമിക്  നിലവാരം    ഉറപ്പ്  വരുത്തുക  മാത്രമാണ്  ചെയ്തിട്ടുള്ളത്.  

ഇരുന്നൂറ്റി  ഇരുപത്  പ്രവൃത്തി  ദിനങ്ങൾ  

അല്ലെങ്കിൽ  ആയിരത്തി  ഒരുന്നൂറ്  മണിക്കൂർ  ബോധന  സമയം  എന്ന്  ആക്കിയത്  നിലവിലെ  കെ.ഇ.ആർ.  ചട്ടത്തിലെ  വ്യവസ്ഥകൾ  

പ്രകാരമാണ്.  


ഈ  അവസരത്തിൽ  ഇന്ത്യയിലെ  മറ്റ്  

സംസ്ഥാനങ്ങളിലെ  സ്‌കൂൾ  കലണ്ടറുകളുമായും  താരതമ്യം  നടത്തിയാൽ  കാര്യങ്ങളിൽ  കൂടുതൽ  വ്യക്തത  വരും.  ഗുജറാത്തിൽ  ഇരുന്നൂറ്റി  നാൽപത്തി  മൂന്ന് പ്രവൃത്തി  ദിനങ്ങളും,  

ഉത്തർ  പ്രദേശിൽ  ഇരുന്നൂറ്റി  മുപ്പത്തി  മൂന്ന്,  കർണാടക  ഇരുന്നൂറ്റി  നാൽപത്തി  നാല്  ,  ആന്ധ്രാ  പ്രദേശിൽ  ഇരുന്നൂറ്റി  മുപ്പത്തി  മൂന്ന്,  ഡൽഹിയിൽ  ഇരുന്നൂറ്റി  ഇരുപത്  എന്നീ  പ്രകാരവും  പ്രവൃത്തി  ദിനങ്ങളാണുള്ളത്.  


കേരളത്തിലെ  തന്നെ  സി.ബി.എസ്.ഇ.,  

ഐ.സി.എസ്.ഇ.  സിലബസിൽ  പ്രവർത്തിക്കുന്ന  സ്‌കൂളുകളും,  സർക്കാർ  അംഗീകാരമില്ലാതെ  പ്രവർത്തിക്കുന്ന  സ്‌കൂളുകളും അവരുടെ  അക്കാദമിക  നിലവാരം  ഉയർത്തുന്നതിന്റെ  ഭാഗമായി  പ്രവർത്തി  ദിനങ്ങളും/ ബോധന  മണിക്കൂറുകളും    പൊതു  വിദ്യാഭ്യാസ  മേഖലയിലെ  സ്‌കൂളുകളേക്കാൾ  

കൂടുതലാണ്  എന്നതും    കണക്കിലെടുക്കേണ്ടതാണ്.


ലബ്ബാ  കമ്മിറ്റി


ശനിയാഴ്ചകൾ  പ്രവർത്തി  ദിനമാക്കിയ  അക്കാദമിക  കലണ്ടറിനെതിരെ  കോടതിയിൽ  പോയത്  കോൺഗ്രസിന്റെയും  മുസ്ലീം  ലീഗിന്റെയും  രാഷ്ട്രീയ  നേതൃത്വത്തെ  അംഗീകരിക്കുന്ന  അധ്യാപക  സംഘടനകളായിരുന്നു.  

മുസ്ലീം  ലീഗും  കോൺഗ്രസും  അതിന്  അനുകൂലമായി  നിലപാടെടുത്തു.  

ടൈംടേബിൾ  പരിഷ്‌കരിച്ചത്  മദ്രസാ  വിദ്യാഭ്യാസത്തിന്  വിഘാതം  സൃഷ്ടിക്കുന്നു  എന്ന  വാദം  ഉന്നയിക്കുന്നവർ  രണ്ടായിരത്തി  പതിനാലിൽ  യു.ഡി.എഫ്.  ഭരണകാലത്ത്  ലബ്ബ  കമ്മിറ്റി  റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ  ഹയർ  സെക്കണ്ടറിയിൽ  അഞ്ച്  വർക്കിംഗ്  ഡേ  ആക്കി  കുറച്ചപ്പോൾ  ക്ലാസ്  തുടങ്ങുന്നത്  രാവിലെ  9.30  എന്നത്  9.00  ആക്കിയും  വൈകുന്നേരം  4.00  മണി  എന്നത്  4.30  ആക്കി.  അതായത്  രാവിലെയും  വൈകുന്നേരവും  അര  മണിക്കൂർ  വീതം  വർദ്ധിപ്പിച്ചു.  അന്ന്  ഇത്തരത്തിൽ  യാതൊരുവിധ  തർക്കമോ  പ്രതിഷേധമോ  വിവാദമോ  ഉണ്ടായിട്ടില്ല  എന്നത്  ശ്രദ്ധേയമാണ്.  അതുകൊണ്ടു  തന്നെ  ഇപ്പോൾ  ഉണ്ടാക്കിയിട്ടുള്ള  ഈ  പ്രതിഷേധങ്ങൾക്ക്  പിന്നിലെ  ലക്ഷ്യം  സംശയാസ്പദമാണ്  എന്ന്  വിലയിരുത്തേണ്ടിയിരിക്കുന്നു.  


വിദഗ്ദ്ധ  സമിതി  റിപ്പോർട്ടിന്റെ  എൺപത്തിയൊമ്പതാം  പേജിൽ  റെക്കമന്റേഷൻസ്  ഓഫ്  ദ  സ്റ്റഡി  എന്ന  ടൈറ്റിലിൽ  സമയക്രമത്തെ  കുറിച്ച്  വിശദമായി  പ്രതിപാദിക്കുന്നുണ്ട്.  

5.1  Recommendations  of  the  study

1.  Lower  Primary  schools  must  ensure  200  working  days  in  an  academic  year  to  comply  with  the  RTE  Act  2009  mandates.  If  200  working  days  are  not  available,  additional  Saturdays  must  be  included  as  working  days  while  strictly  maintaining  the  five-day  week  schedule.  It  is  recommended  that  only  one  Saturday  may  be  used  per  month  in  such  situations.

2.  Upper  Primary  schools  must  ensure  200  working  days  in  an  academic  year  to  comply  with  the  RTE  Act  2009  mandates.  If  200  working  days  are  not  available,  additional  Saturdays  must  be  included  as  working  days  while  strictly  maintaining  the  five-day  week  schedule.  It  is  recommended  that  only  one  Saturday  may  be  used  per  month  in  such  situations.

3.  High  school  classes  (8  to  10)  must  ensure  1100  instructional  hours  to  comply  with  the  RTE  2009  and  KEAR  mandate  within  204  days  of  5.5  hours,  except  Friday.  If  204  instructional  days  are  not  available,  additional  Saturdays  must  be  included  as  working  days  while  strictly  maintaining  the  five-day  week  schedule.  For  example,  in  the  academic  year  2025-26,  we  need  seven  additional  Saturdays.  It  is  recommended  that  only  one  Saturday  may  be  used  per  month  in  such  situations.

4.  For  high  school  classes  (classes  8  to  10),  half  an  hour  of  instructional  time  has  to  be  added  to  daily  instructional  hours  as  described  above  by  following  the  pattern  of  15  minutes  in  the  forenoon  session  and  15  minutes  in  the  afternoon  session.  This  further  add-on  time  is  extrapolated  between  the  periods  so  as  to  maintain  the  general  pattern  of  8  periods  in  a  day  as  per  the  present  timetable.  This  additional  change  is  not  recommended  for  Fridays;  the  existing  timetable  will  continue  for  Fridays,  as  the  Friday  schedule  is  from  9-30  AM  to  4.30  PM.


കുട്ടികളുടെ  കാലുകഴുകിയ  സംഭവം


ഭാരതീയ  വിദ്യാ  നികേതൻ  നടത്തുന്ന  ചില  സ്‌കൂളുകളിൽ  വിദ്യാർത്ഥികളെ  കൊണ്ട്  അധ്യാപകരുടെ  കാല്  കഴുകിച്ചെന്ന  വാർത്ത  ഞെട്ടിക്കുന്നതാണ്. ആലപ്പുഴയിൽ  ബി.ജെ.പി.  ജില്ലാ  സെക്രട്ടറിയുടെ  കാലു  വരെ  കുഞ്ഞുങ്ങൾ  കഴുകേണ്ടി  വന്നു.  

ആധുനിക  കേരളത്തിൽ  നടക്കാൻ  പാടില്ലാത്ത  സംഭവമാണ്  ഉണ്ടായിട്ടുള്ളത്.  

അതുകൊണ്ടു  തന്നെ  ഇക്കാര്യം  പൊതുവിദ്യാഭ്യാസ  വകുപ്പ്  ഡയറക്ടർ  അന്വേഷിക്കുകയാണ്. വിദ്യാഭ്യാസ  അവകാശനിയമത്തിന്റെ  വകുപ്പ്  പതിനേഴ്  ഒന്ന്  പ്രകാരം  ഇത്തരം  നടപടികൾ  മെന്റൽ  ഹരാസ്‌മെന്റിന്റെ  പരിധിയിൽ  പെടും. സർവ്വീസ്  റൂൾ  പ്രകാരം  ഇത്തരം  കാര്യങ്ങൾ  ചെയ്യിക്കുന്നവർ  ശിക്ഷാ  നടപടികളെ  നേരിടേണ്ടി  വരും.  


കുട്ടികളുടെ  പുസ്തക  പ്രദർശനം


സംസ്ഥാന  വിദ്യാഭ്യാസ  ചരിത്രത്തിൽ  ആദ്യമായി  വിദ്യാർത്ഥികൾ  രചിച്ച  പുസ്തകങ്ങളുടെ  പ്രദർശനം  നടത്തുകയാണ്.  

തിരുവനന്തപുരമാണ്  പ്രദർശന  വേദി.  

ഓണാവധിക്കു  മുമ്പ്  എസ്.ഐ.ഇ.റ്റി.    യുടെ  നേതൃത്വത്തിൽ  ഈ  പ്രദർശനം  സംഘടിപ്പിക്കും.  


ഉന്നത  വിദ്യാഭ്യാസം


പൊതു  വിദ്യാഭ്യാസത്തിൽ  കേരളം  നേടിയ  

നേട്ടങ്ങൾ  ഉന്നത  വിദ്യാഭ്യാസത്തിൽ  നടപ്പിലാക്കുന്നതിനുള്ള  ശ്രമമാണ്  ഈ  സർക്കാരിന്റെ  കാലത്ത്  നടന്നു  വരുന്നത്.

കേരളത്തെ  ഒരു  ജനപക്ഷ  ജ്ഞാന  സമൂഹമാക്കി  മാറ്റുന്നതിന്  ആവശ്യമായ  പദ്ധതികൾക്ക്  കഴിഞ്ഞ  ഒമ്പത്  വർഷമായി  ഉന്നത  വിദ്യാഭ്യാസ  വകുപ്പ്  നേതൃത്വം  നൽകി  വരുന്നു.

ദേശീയ  വിദ്യഭ്യാസ  നയത്തിന്  ബദലായി  

രാജ്യത്തിന്  തന്നെ  മാതൃകയാകുന്ന  തരത്തിൽ  നാലു  വർഷ  ബിരുദ  പ്രോഗ്രാം  നടപ്പിലാക്കി.  വിദ്യാർത്ഥികൾക്ക്  തങ്ങൾ  ഇഷ്ടപ്പെട്ട  കോഴ്‌സു  പഠിക്കാനും,  ആവശ്യമെങ്കിൽ  കോളേജും  

സർവകലാശാലയും  തന്നെ  മാറി  കോഴ്‌സുകൾ  പഠിക്കാനുമുള്ള  അവസരം  ഉറപ്പു  വരുത്തി.  മിടുക്കരായ  കുട്ടികൾക്കു  വേഗത്തിൽ  പഠനം  പൂർത്തീകരിച്ച്  മൂന്ന്  വർഷത്തെ  ഡിഗ്രി  രണ്ടര  വർഷം  കൊണ്ട്  തന്നെ  പൂർത്തിയാക്കി  ഡിഗ്രി  കരസ്ഥമാക്കാനുള്ള  വ്യവസ്ഥ  പിന്നീട്  

യു.ജി.സി  പോലും  മാതൃകയാക്കി.  

ആർട്ട്  ആൻഡ്  സയൻസ്  കോളേജിൽ  

പഠിക്കുന്ന  വിദ്യാർത്ഥികൾക്കും  തൊഴിലും  നൈപുണിയും  ഉറപ്പു  വരുത്താൻ  പഠനത്തോടൊപ്പം  ഇന്റേൺഷിപ്  നിർബന്ധമാക്കി.  വിജ്ഞാന  കേരളം  പദ്ധതിയുടെ  ഭാഗമായി  ഇനി  തൊഴിലും  ഉറപ്പ്  വരുത്തും.വ്യവസായ  വകുപ്പുമായി  സഹകരിച്ച്  കാമ്പസ്  ഇൻഡസ്ട്രിയൽ  പാർക്കുകൾ  നടപ്പിലാക്കി  

വരുന്നു.  ഇവിടെയുള്ള  വ്യവസായ  സ്ഥാപനങ്ങളിൽ  

വിദ്യാർത്ഥികൾക്ക്  ഇന്റേൺഷിപ്  അവസരങ്ങൾ  ഉറപ്പാക്കിയിട്ടുണ്ട്.

ടെക്‌നിക്കൽ  വിദ്യാഭ്യാസ  മേഖല  സമൂലമായി  പരിഷ്‌കരിച്ചു.  

ഒരു  വർഷം  വരെ  വിദ്യാർത്ഥികൾക്ക്  തൊഴിൽ  പരിശീലനം  ഉറപ്പു  വരുത്തുന്ന  രീതിയിൽ  കരിക്കുലം  പരിഷ്‌കരിച്ചു.

പരീക്ഷ  എഴുതി  മാസങ്ങളും  വർഷങ്ങളും  

റിസൾട്ടിനായി  കാത്തിരുന്നിരുന്ന  കാലം  

അവസാനിച്ചു.  പരീക്ഷ  കഴിഞ്ഞുആഴ്ച്ചകൾക്കുള്ളിൽ  തന്നെ  റിസൾട്ടും  മാർക്ക്  ഷീറ്റും  ലഭിച്ചു  തുടങ്ങി.

ഗവേഷണ  മേഖലയിൽ  സുതനമായ  പരിഷ്‌കരണങ്ങൾ  കൊണ്ട്  വരുന്നതിനു  പുതിയ  മികവിന്റെ  കേന്ദ്രങ്ങൾ  വരികയാണ്. രാജ്യത്തു  തന്നെ  ഏറ്റവും  മികച്ച  സ്‌കോളർഷിപ്  നൽകുന്ന  നവ  കേരള  പോസ്റ്റ്  ഡോക്ടറൽ  ഫെല്ലോഷിപ്പ്  നടപ്പിലാക്കി  ആദ്യ  വർഷത്തിൽ  പ്രതിമാസം  അമ്പതിനായിരം  രൂപയും  

രണ്ടാമത്തെ  വർഷത്തിൽ  പ്രതിമാസം  ഒരു  ലക്ഷം  രൂപയും  നൽകുന്ന  ഫെലോഷിപ്പാണിത്.

ഗവേഷണത്തിന്  ചേർന്നിട്ടുള്ള  വിദ്യാർത്ഥികളിൽ  മറ്റൊരു  സ്‌കോളർഷിപ്പും  ലഭിക്കാത്ത  

വിദ്യാർത്ഥികൾക്ക്  പ്രതിമാസം  പതിനായിരം  

രൂപ  ഫെലോഷിപ്പ്  നൽകുന്നതിനുള്ള  പദ്ധതി  ഈ  വർഷം  മുതൽ  നടപ്പിൽ  വരും.

ഇതിന്റെ  എല്ലാം  ഫലമായി  സർവകലാശാലകളും  കോളേജുകളും  മികച്ച  മുന്നേറ്റം  ആണ്  നേടിയത്.  

കേരള,  മഹാത്മാ  ഗാന്ധി  സർവകലാശാലകൾ  നാക്കിന്റെ  അക്രെഡിറ്റെഷനിൽ  മികച്ച  എ  പ്ലസ്  പ്ലസ്  നേടി.  

കഴിഞ്ഞ  മാർച്ച്  വരെ  29  എക്‌സൈഡ്  

കോളേജുകളും  2  സ്വാശ്രയ  3  കോളേജുകളുമടക്കം  31  കോളേജുകൾ  സർവ്വകലാശാലകൾ  

5  സർക്കാർ  കോളേജുകൾ,  39  എയിഡഡ്  

കോളേജുകൾ,  4  സ്വാശ്രയ  കോളേജുകൾ,  

3  എഞ്ചിനീയറിംഗ്  കോളേജുകൾ  എന്നിവ  

എ  പ്ലസ്  ഗ്രേഡ്  നേടിയിട്ടുണ്ട്.  

ആകെ  മുന്നൂറ്റി  ഇരുപത്തി  രണ്ട്  സ്ഥാപനങ്ങൾ  നാക്കിന്റെ  ഉയർന്ന  ഗ്രേഡ്  നേടിയിട്ടുണ്ട്.

ഇന്ത്യയിലെ  ഏറ്റവും  മികച്ച  പൊതു  സർവകലാശാലകളുടെ  പട്ടിക  കേന്ദ്രം  തയ്യാറാക്കിയപ്പോൾ  അതിൽ  കേരളത്തിലെ  മൂന്നു  സർവകലാശാലകൾ  ഇടം  നേടി.  

ഇന്ത്യയിലെ  ഏറ്റവും  മികച്ച  ഇരുന്നൂറി  കോളേജുകളിൽ  നാൽപത്തി  രണ്ടെണ്ണവും  കേരളത്തിലാണ്.  

അതിൽ  മഹാഭൂരിപക്ഷവും  സർക്കാർ/മേഖലയിലെ  സ്ഥാപനങ്ങളാണ്

ഈ  വർഷം  രണ്ടായിരത്തി  അറുന്നൂറിൽ  പരം  അന്താരാഷ്ട്ര  വിദ്യാർത്ഥികൾ  കേരള  സർവകലാശാലയിൽ  പ്രവേശനത്തിന്  അപേക്ഷിച്ചിട്ടുണ്ട്.  

കേരളം  ഉന്നത  വിദ്യാഭ്യാസത്തിന്റെ  ആഗോള  ഹബ്ബാകുന്നതിനുള്ള  പാതയിലാണ്.

ഇത്രയും  നേട്ടങ്ങൾ  കൈവരിച്ച  മേഖലയെ  തകർക്കാനുള്ള  ആസൂത്രിത  ശ്രമം  നടക്കുന്നുണ്ട്.  

ചാൻസലർ  എന്ന  പദവി  ഉപയോഗിച്ച്  തങ്ങൾക്ക്  ഇഷ്ടമുള്ളവരെ  സർവ്വകലാശാലകളിൽ  തിരുകി  കയറ്റാനുള്ള  ശ്രമമാണ്  ബഹുമാനപ്പെട്ട  ഗവർണ്ണറുടെ  നേതൃത്വത്തിൽ  നടക്കുന്നത്.  

ഇത്  അംഗീകരിക്കാൻ  കഴിയുന്നതല്ല.  

ഇതിനെതിരെ  ശക്തമായ  പ്രതിഷേധം  ഇടതുപക്ഷ  യുവജന  വിദ്യാർത്ഥി  സംഘടനകൾ  നടത്തുന്നുണ്ട്.  

അത്  കണ്ടില്ലെന്ന്  നടിക്കാൻ  സർവകലാശാല  ഭരണം  പിടിച്ചെടുക്കാൻ  ശ്രമിക്കുന്ന  രാഷ്ട്രീയ  ശക്തികൾക്കാവില്ല.  


ഹയർ  സെക്കന്ററി  പാഠ്യപദ്ധതി


ഹയർ  സെക്കന്ററി  പാഠ്യപദ്ധതി  പരിഷ്‌കരണ  പ്രവർത്തനങ്ങൾ  ഇ  വർഷം  തന്നെ  ആരംഭിക്കുമെന്ന്  ഇതിനകം  തന്നെ  ഞാൻ  പ്രഖ്യാപിച്ച  

കാര്യമാണല്ലോ.  വിദ്യാഭ്യാസ  പ്രവർത്തകർ,  വിദഗ്ധർ,  സംഘടനാ    പ്രതിനിധികൾ,    വിദ്യാർത്ഥികൾ  എന്നിവരുടെയെല്ലാം  അഭിപ്രായങ്ങൾ  തേടിയ  

ശേഷമാകും  പാഠ്യപദ്ധതി  പരിഷ്‌കരണം  

ആരംഭിക്കുന്നത്.  ഇതിന്റെ  ഭാഗമായുള്ള  ഹയർ  സെക്കന്ററി  കോൺക്ലേവ്  ഈ  മാസം  23  നു  തിരുവനന്തപുരത്ത്  വെച്ച്  സംഘടിപ്പിക്കാൻ  തീരുമാനിച്ചിട്ടുണ്ട്.  

സംസ്ഥാനത്തെ  മുഴുവൻ  ഹയർ  സെക്കന്ററി  വിദ്യാലയങ്ങളിലും  കുട്ടികളുടെ  അഭിപ്രായം  കേൾക്കുന്നതിന്  വേണ്ടിയുള്ള  അക്കാദമിക  

പ്രവർത്തനങ്ങളും  സംഘടിപ്പിക്കും,  കൂടാതെ  പൂർവ്വ  വിദ്യാർത്ഥികളുടേയും  അഭിപ്രായം  കേൾക്കും  .


വിദ്യാഭ്യാസ കലണ്ടർ വിദഗ്ദ്ധ സമിതി അംഗങ്ങൾ


· സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ മേധാവി പ്രൊഫസർ വി.പി. ജോഷിത്ത്

· എൻ.എച്ച്.എം. അഡോളസെന്റ് ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോക്ടർ അമർ എസ് ഫെറ്റിൽ

· ചൈൽഡ് ഡവലപ്‌മെന്റ് സെന്റർ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഡവലപ്‌മെന്റൽ പീഡിയാട്രിക്‌സ് ഡോക്ടർ ദീപാ ഭാസ്‌കരൻ

· എസ്.എസ്.കെ. മുൻ കൺസൾട്ടന്റ് ഡോക്ടർ ജയരാജ്. എസ്. 

· എസ്.എസ്.ഇ.ആർ.ടി. മുൻ ഫാക്കൽറ്റി. ശ്രീ. എം.പി. നാരായണനുണ്ണി. എന്നിവരാണ് വിദഗ്ദ്ധ സമിതി അംഗങ്ങൾ.

Author
Citizen Journalist

Goutham prakash

No description...

You May Also Like