വീട്ടിലെ മുന്തിരി കൃഷി
- Posted on June 01, 2021
- Health
- By Deepa Shaji Pulpally
- 1163 Views
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിളയാണ് മുന്തിരി. മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്ന മുന്തിരി ചെടികൾ നമ്മുടെ വീട്ടുവളപ്പിലും നട്ടുവളർത്താവുന്നതാണ്. ജലസേചനസൗകര്യം, നല്ല ഡ്രെയിനേജ്, പശിമരാശി മണ്ണ്, പി. എച്ച് മൂല്യം ഉള്ള മണ്ണ് എന്നിവ മുന്തിരി കൃഷിക്ക് ആവശ്യമാണ്.
മുന്തിരി വീടുകളിൽ നടുമ്പോൾ മേൽമണ്ണ്, ചാണകപ്പൊടി, വേപ്പ് പിണ്ണാക്ക്, നിലക്കടല പിണ്ണാക്ക് കൂട്ടിക്കലർത്തി മിശ്രിതം ആക്കുക. ഈ മിശ്രിതം ഗ്രോ ബാഗിലോ, നടേണ്ട സ്ഥലത്ത് കുഴികൾ ഉണ്ടാക്കി അതിലോ നിറക്കുക. ആരോഗ്യപരമായ തണ്ടുകൾ, അല്ലെങ്കിൽ കുരു മുളപ്പിച്ച മുന്തിരി തൈകൾ ഈ മണ്ണിന്റെ മധ്യഭാഗത്ത് ഉറപ്പിച്ച് നടുക. വളർന്നുവരുന്ന മുന്തിരിവ ള്ളി ക്ക് പന്തൽ നിർമ്മിക്കുക.
ടെറസിലും ഗ്രോബാഗിൽ മണ്ണ് നിറച്ച് മുന്തിരി തൈകൾ നട്ട്, പന്തലൊരുക്കി ഇതുപോലെ കൃഷി ചെയ്യാം. മൂത്ത തണ്ടുകൾ മുറിച്ച് നീക്കം ചെയ്യുന്ന രീതിയാണ് പ്ലൂളുണിംഗ്. മൂത്ത കമ്പുകൾ വെട്ടി ഒരുക്കി നീക്കം ചെയ്താൽ മാത്രമേ കൂടുതൽ കായ്ഫലങ്ങൾ മുന്തിരിയിൽ ഉണ്ടാവുകയുള്ളൂ.
ക്യാരറ്റും, ബീറ്റ്‌റൂട്ടും നട്ടുപിടിപ്പിക്കാൻ ഉള്ള എളുപ്പ വിദ്യ