കർണാടകയിലെ ഇഞ്ചി പാടങ്ങളിൽ കർഷകരുടെ കദനകഥ തുടരുന്നു

ഇഞ്ചി വില ഗണ്യമായി കുറയുകയും, സ്ഥലത്തിന്റെ പാട്ടക്കാലാവധി കഴിഞ്ഞതിനാൽ വിളവെടുക്കാൻ കർഷകർ നിർബന്ധിതരാവുകയായിരുന്നു 

അനേകം മലയാളി കർഷകരാണ് കർണാടകയിൽ ഇഞ്ചി കൃഷിയിൽ പ്രതീക്ഷ വെച്ച് വിള ഇറക്കിയത്. എന്നാൽ, മുതൽ മുടക്ക് പോലും തിരികെ കിട്ടാതെയാണ് കർഷകർക്ക് വിളവെടുപ്പ് നടത്തേണ്ടി വന്നത്. വില കൂടുമെന്ന പ്രതീക്ഷയിൽ കർഷകർ പലരും വിളവെടുപ്പു നടത്തിയില്ല.

എന്നാൽ കൃഷിക്കാരുടെ കണക്കുകൂട്ടലിന് വിപരീതമായി ഇഞ്ചി വില ഗണ്യമായി കുറയുകയും, സ്ഥലത്തിന്റെ പാട്ടക്കാലാവധി കഴിഞ്ഞതിനാൽ വിളവെടുക്കാൻ കർഷകർ നിർബന്ധിതരാവുകയും ചെയ്തു.

ഇപ്പോഴത്തെ വില നിലവാരമനുസരിച്ച് പഴയ ഇഞ്ചി ചാക്കിന് കഴിഞ്ഞവർഷം 6000- രൂപ ഉണ്ടായിരുന്നത് രണ്ടുമാസം മുമ്പ് വരെ 2600 - രൂപ ആയിരുന്നു. പഴയ ഇഞ്ചി ചാക്കിന് (60 കി.ലോ)1,750 രൂപയും, പുതിയ ഇഞ്ചിക്ക് 450- 500 രൂപയാണ് നിലവിൽ ഉള്ള വില. 300 രൂപയിൽ താഴെയാണ് മുള ഇഞ്ചിക്കുള്ളത്.

കോവിഡിനെ പശ്ചാത്തലത്തിൽ പ്രധാന വിപണികളുടെ  പ്രവർത്തനം ഭാഗികമായതിനാലും, ഇഞ്ചി കയറി പോകാത്തതുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമായത്.

താലിബാന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട മലയാളി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like