കാടിറങ്ങിയവരുടെ ഭൂമി വനഭൂമിയാകും

90.15 കോടി രൂപ നഷ്ടപരിഹാരം നൽകി ലഭിച്ച 375.37 ഏക്കർ ഭൂമിയാണ് സർക്കാർ വനഭൂമിയാക്കാൻ പദ്ധതിയിടുന്നത്

വനാവാസ വ്യവസ്ഥയുടെ ശോഷണം നമ്മുടെ നിലനില്‌പിനെ തന്നെ ബാധിച്ച് തുടങ്ങിയ വിപൽ കാലത്ത്, കാടിറങ്ങിയവരിൽ നിന്നും ലഭ്യമായ 375.37 ഏക്കർ ഭൂമി വനഭൂമിയാക്കുന്നു. കേരളത്തിലെ വന വിസ്തൃതി 115 24.149 ചതുരശ്ര കിലോമീറ്ററായിരുന്നു. കാടിറങ്ങൽ പദ്ധതി പ്രകാരം കാടിറങ്ങിയത് 757 കുടുംബങ്ങളാണ്. ഇവർക്ക് 90.15 കോടി രൂപ നഷ്ടപരിഹാരം നൽകി. ഇവരിൽ നിന്നും ലഭിച്ച 375.37 ഏക്കർ ഭൂമിയാണ് സർക്കാർ വനഭൂമിയാക്കാൻ പദ്ധതിയിടുന്നത്.

894 കുടുംബങ്ങൾ കൂടി കാടൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വന്യ ജീവി സങ്കേതങ്ങളോട് ചേർന്ന് ഉള്ള ജനവാസ മേഖലയിൽ നിന്നാണ് കുടുംബങ്ങൾ കാടിറങ്ങൽ പദ്ധതിയുടെ ഭാഗമായി കാടൊഴിഞ്ഞത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം മൂർച്ചിക്കുന്ന ഇക്കാലത്ത് ആ രൂക്ഷത കുറക്കാനും പരിസ്ഥിതി ആവാസ വ്യൂഹം സംരംക്ഷിക്കാനും, ഈ പദ്ധതി കൊണ്ട് കുറച്ചെങ്കിലും സാധ്യമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Author
No Image
Journalist

Dency Dominic

No description...

You May Also Like