സേവ് നെല്ലിയാമ്പതി ക്യാമ്പയിൻ

EFL ആക്ട് അനുസരിച്ച് ഏറ്റെടുത്ത 500 ഏക്കർ വരുന്ന വനഭൂമി ഉടമകൾക്ക് വിട്ടു കൊടുക്കാൻ ഹൈക്കോടതി ഈയിടെ ഉത്തരവിട്ടെങ്കിലും വനം വകുപ്പ് അനങ്ങിയിട്ടില്ല. 

  പശ്ചിമഘട്ട മലനിരകളിൽ നെല്ലിയാമ്പതിക്കുള്ള സ്ഥാനം നിങ്ങൾക്കറിയാമല്ലൊ? വയനാട്, ഇടുക്കി തുടങ്ങിയ കേരളാ പശ്ചിമഘട്ടത്തിലെ മർമ്മകേന്ദ്രങ്ങളൊക്കെ പരിപൂർണ്ണ നാശത്തിൽ കൂപ്പുകുത്തി കഴിഞ്ഞു. ഇനിയും പൂർണ്ണമായും നാശം ഗ്രസിച്ചു കഴിഞ്ഞിട്ടില്ലാത്ത നെല്ലിയാംപതിയും നാശത്തിന്റെ പാതയിലാണ്. നെല്ലിയാംപതിയിലെ ഏതാണ്ടെല്ലാ ഭ്രമിയും റിസർവ്വ് വനമോ റിസർവ്വ് സ്റ്റാറ്റസുള്ള തോട്ടഭൂമികളോ ആണ് .

       ഒന്നു രണ്ടു തോട്ടങ്ങൾ മുൻപ് സർക്കാർ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇനിയും നിരവധി എണ്ണം ഏറ്റെടുക്കേണ്ടതായി ഉണ്ട്. EFL ആക്ട് അനുസരിച്ച് ഏറ്റെടുത്ത 500 ഏക്കർ വരുന്ന വനഭൂമി ഉടമകൾക്ക് വിട്ടു കൊടുക്കാൻ ഹൈക്കോടതി ഈയിടെ ഉത്തരവിട്ടെങ്കിലും വനം വകുപ്പ് അനങ്ങിയിട്ടില്ല. ടൂറിസം മലവെള്ളപ്പാച്ചിൽ പോലെ കുത്തി ഒഴുകികൊണ്ടിരിക്കുകയാണിവിടെ. ഫോറസ്റ്റ് റൈറ്റ് ആക്ട് ദുരുപയോഗം ചെയ്ത് കാട്ടിന്നുള്ളിലൂടെ റോഡ് നിർമ്മാണത്തിന്നുള്ള ശ്രമം തകൃതിയായി നടക്കുന്നു. EFL ഭ്രമിയിലെ ചെറുകിടക്കാർക്ക് ഭൂമിവിട്ടു കൊടുക്കാനുള്ള കേരളസർക്കാർ തീരമാനപ്രകാരം ഭൂമി ഉപക്ഷിച്ചു പോയവർ റിസോർട്ട് മാഫിയയുടെ പിൻതുണയോടെ തിരിച്ചെത്തി പട്ടയം സമ്പാദിക്കാൻ രാഷ്ട്രീയ പിൻബലത്തോടെ ശ്രമം തുടങ്ങിക്കഴിഞ്ഞു.         

       മലമുഴക്കി വേഴാമ്പലുകളുടെ പ്രജനന കാലത്ത്  നെല്ലിയാമ്പതിയിൽ പ്രതിദിനം എത്തുന്ന ആയിരക്കണക്കിന്ന് സന്ദർശകർ കല്ലും കവണയുമായി വനഭൂമിയിൽ തമ്പടിച്ച് യാതൊരു നിയന്ത്രണവുമില്ലാതെ പക്ഷികളെ ശല്യം ചെയ്യുന്നത് ആരും ഗൗനിക്കുന്നില്ല.                                        

      നെല്ലിയാമ്പതിക്കു വേണ്ടി എന്തെങ്കിലും ചെയ്തേ തീരൂ. പാലക്കാടുള്ള സുഹൃത്തുക്കളും, "കേരളത്തിലെ വന്യതാഗ്രൂപ്പും" ചേർന്ന് "സെയ്‌വ് നെല്ലിയാമ്പതി " കാമ്പയിൻ തുടങ്ങാമെന്നു വിചാരിക്കുന്നു. ആദ്യ പടിയായി പാലക്കാട് വെച്ച് ഒരു കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്. നവംബർ  മാസം 11, 12 തീയതികളാണ് ഉദ്ദേശിക്കുന്നത്.  ഈ കൂടിച്ചേരലിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് താത്പര്യപ്പെടുന്നു. പങ്കെടുക്കുന്നവരെ കൂടിച്ചേരലിന്റെ വിശദവിവരവും നെല്ലിയാമ്പതിയുടെ സ്ഥിതിഗതികളെക്കുറിചുള്ള ചുരുക്കത്തിലുള്ള നോട്ടും അയച്ചു തരുന്നതാണ്.     


ഫോൺ: 8606502625


Author
No Image
Journalist

Dency Dominic

No description...

You May Also Like