എട്ടാം ക്ലാസിൽ വച്ച് 70 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് - ജയ്ഡ ൺ സ്കൂളിൽ പോകുന്നില്ല എന്ന് തീരുമാനിച്ചു.
- Posted on January 03, 2021
- Localnews
- By Deepa Shaji Pulpally
- 602 Views
മേപ്പാടി സ്വദേശിയായ ജയൻ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ 70 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചു.
വയനാട് : മേപ്പാടി സ്വദേശിയായ ജയൻ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ 70 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചു. ക്ലാസ്സിൽ ഫസ്റ്റ് ആയിരുന്നു കുട്ടി ഇനി ക്ലാസിൽ പോകുന്നില്ല എന്ന് തീരുമാനിക്കുകയും ചെയ്തു . ഈ വാർത്ത കേട്ട് നാട്ടുകാരും, അധ്യാപകരും ഒന്നാകെ അമ്പരന്നു.
നേഴ്സറി സ്കൂൾ കഴിഞ്ഞതോടെ ജെയ്ഡൻ അപ്പൂപ്പന്റെ ലാപ്ടോപ്പുമായി കമ്പ്യൂട്ടർ ഭാഷ പരിശീലിച്ചു.
അഞ്ചാംവയസ്സിൽ വേർ ഡും , എക്സ് ലും ഹൃദ്യസ്ഥം ആക്കി.
മൂന്നാം ക്ലാസിൽ എത്തിയപ്പോഴേയ്ക്കും ജെയ്ഡൻ വെബ് ഡിസൈനിങ്ങും,ഫോട്ടോഷോപ്പും, പ്രോഗ്രാമിംഗ് ലാംഗ്വേജും, പെയിന്റിംഗ് ലാംഗ്വേജ് എല്ലാം അപ്പൂപ്പന്റെ ലാപ്ടോപ്പിൽ പരീക്ഷിച്ചു.
"കുട്ടികളുടെ ആഗ്രഹങ്ങളുടെ റിസ്ക് തിരിച്ചറിഞ്ഞു അവർക്ക് പ്രോത്സാഹനം നൽകണമെന്ന് ബിസിനസുകാരനായ അച്ഛൻ തോമസും,അമ്മ ഡോക്ടർ: ബിനു മാത്യു വും മനസ്സിലാക്കി ജയന്റെ കൂടെനിന്നു പ്രോത്സാഹനം നൽകി.
രണ്ടാം ക്ലാസിൽ എത്തിയപ്പോഴേക്കും അടുത്തുള്ള കമ്പ്യൂട്ടർ സെന്ററിൽ ചേർന്ന് പ്രോഗ്രാം ലാംഗ്വേജുകൾ ജയ്ഡൻ പഠിക്കാൻ തുടങ്ങി.
ഓൺലൈൻ ക്ലാസുകൾ തെരഞ്ഞെടുത്ത് കൂടുതൽ കാര്യങ്ങൾ സ്വയം കമ്പ്യൂട്ടർ വഴി പഠിച്ചെടുക്കാൻ തീരുമാനിച്ചു. ഇതിനെത്തുടർന്ന് പല ദിവസങ്ങളും ക്ലാസ്സിൽ എത്തിച്ചേരാൻ സാധിക്കാതെയായി. എട്ടാംക്ലാസിൽ എത്തിയതോടെ വീട്ടിലിരുന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിന്റെ ഭാഗമായി പഠനം തുടരാമെന്ന് ജെയ്ഡൻ തീരുമാനമെടുത്തു.
ഓൺലൈൻ ക്ലാസിലെ ഇൻസ്ട്രക്ടർമാർ സ്കോളർഷിപ്പിനായി ജയ് ഡനെ ഒരുക്കിയെത്തു.
ലൈവ് അന്റ് റിക്കോർഡ് ക്ലാസ്സുകളും, ഇന്റർവ്യൂ എല്ലാം പങ്കെടുത്തു.
15 കാരനായ ജെയ്ഡൻ 70 ലക്ഷം രൂപയുടെ സ്കോളർഷിപ്പോടെ
അമേരിക്കയിലെ മസാചൂ സറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എം . ഐ. ടി ) റിസർച്ച് ചെയ്യുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസി ലാണ് പരീക്ഷണം.
ആപ്പിൾ പോലെയുള്ള വൻ കമ്പനികളുടെ പ്രോജക്ട് ആണ് ചെയ്യുന്നത്.
കേരള പോലീസിന്റെ സൈബർ ഡോo പദ്ധതിയുടെ പ്രായം കുറഞ്ഞ വാളണ്ടിയറാണ് ജെയ്ഡൺ.
ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നവരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴികണ്ടെത്തുതിനുള്ള ടെക്നോളജി കേരള പോലീസിന് വേണ്ടി വികസിപ്പിക്കുന്നു .സ്കോളർഷിപ്പ് കിട്ടിയതാണ് ജയ് ഡന്റെ പ്രവർത്തനങ്ങൾക്കുള്ള ടേണിങ് പോയിന്റ് ആയത്.
വയനാടിന്റെ അഭിമാന താരമായ ജയ്ഡന് ആയിരം അഭിനന്ദനങ്ങൾ.