സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് റിപ്പോർട്ട്
- Posted on November 11, 2023
- Localnews
- By Dency Dominic
- 160 Views
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് റിപ്പോർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂരിലും ശക്തമായ മഴയ്ക്കും ശ്കതമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് വെള്ളിയാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.