കോവിഡ് മൂന്നാം തരംഗത്തിന്റെ അതിജീവനത്തിന് ബോധവൽക്കരണ ഷോർട്ട് ഫിലിമുമായി പുൽപ്പള്ളി
- Posted on August 17, 2021
- Shortfilms
- By Deepa Shaji Pulpally
- 732 Views
അടുത്ത തരംഗം കുട്ടികളെ എത്രത്തോളം ബാധിക്കും എന്നാണ് ഈ ചെറു ചിത്രത്തിലൂടെ വിവരിക്കുന്നത്
ഒന്നും രണ്ടും കോവിഡ് തരംഗത്തെ അതിജീവിച്ച പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം തരംഗത്തിന്റെ വരവിന് മുന്നോടിയായി ബോധവൽക്കരണ ഷോർട്ട് ഫിലിം നിർമ്മിച്ചു. അടുത്ത തരംഗം കുട്ടികളെ എത്രത്തോളം ബാധിക്കും എന്നാണ് ഈ ചെറു ചിത്രത്തിലൂടെ വിവരിക്കുന്നത്.
"മൂന്നാം തരംഗം "എന്ന പേരിൽ നിർമ്മിച്ചിരിക്കുന്ന ഈ ഷോർട്ട് ഫിലിമിന് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത് പുൽപള്ളി മരകാവ് സെന്റ് തോമസ് ചർച്ച് വികാരിയായ ഫാദർ.സജി പുതുക്കുളങ്ങരയാണ്. വയനാട് ജില്ലാ കലക്ടർ അദീല അബ്ദുള്ള ഉദ്ഘാടനം നിർവഹിക്കുകയും, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ ആശംസ പ്രസംഗം നടത്തുകയും ചെയ്തു.