മഞ്ഞക്കൊന്ന ഉന്മൂലനത്തിന് മുൻകൈ എടുത്ത് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറവും പാരിസ്ഥിതിക പ്രവർത്തകരും

കാടുകളിൽ പടർന്നു പിടിച്ചിരിക്കുന്ന മഞ്ഞക്കൊന്നയെ കുറിച്ച് അടുത്തിടെ എൻ മലയാളം ചാനൽ  ചെയ്ത റിപ്പോർട്ടാണ്  വയനാട് മുത്തങ്ങ കാടുകളിൽ അധികമായി വ്യാപിച്ചു വരുന്ന ഈ ചെടിയെ ഗ്രീൻസ് പ്രവർത്തകരുടെയും പ്രകൃതിസ്നേഹികളുടെയും ശ്രദ്ധയിൽ വീണ്ടുമെത്തിച്ചത്. 

ഇന്ത്യയിലും വിദേശത്തുമായി  ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം പ്രകൃതിയുമായി ഒത്തുചേർന്ന് പ്രവർത്തനമാരംഭിച്ചിട്ട് 28 വർഷമായി. ഗ്രീൻസ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിങ്സ് ന്റെ പേര് ' ഗ്രീൻസ് ഇന്ത്യ ചാപ്റ്റർ'  എന്നും,  വിദേശത്ത് 'ഗ്രീൻസ് ഇന്റർനാഷണൽ ചാപ്റ്റർ 'എന്നുമാണ് അറിയപ്പെടുന്നത്. 

ആൽ മരങ്ങൾ, മുളകൾ, വിവിധ ഇനം മരങ്ങൾ നട്ടുപിടിപ്പിച്ച് പ്രകൃതിസംരക്ഷണം നടത്തുക. കാട്ടു തീയിൽ നിന്ന് കാടിനേയും, വന്യ മൃഗങ്ങളെയും സംരക്ഷിക്കുക. 

മഴവെള്ളവും , വൈദ്യുതിയും  സംരക്ഷിക്കുക ഓർഗാനിക് ജൈവ കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുക. കർഷകർക്കായി പുതിയ സംവിധാനങ്ങളും,  മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കുക.

പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പ്രകൃതിയും, ചുറ്റുപാടുകളും വൃത്തിയാക്കുന്ന ഇതര സംവിധാനങ്ങളും, പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിനുള്ള  പ്രവർത്തനങ്ങളും നടത്തുക. 

ഗുണനിലവാരമുള്ള നാണ്യവിളകൾ മാർക്കറ്റ് വിലയെക്കാൾ കൂടുതൽ നിശ്ചിത വില നൽകി കർഷകരിൽ നിന്നും സംഭരിച്ച് അന്താരാഷ്ട്ര മാർക്കറ്റിൽ എത്തിക്കുക.

കുറഞ്ഞ ബജറ്റിൽ പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ അവതരിപ്പിക്കുകയും, പരിസ്ഥിതി സൗഹൃദ ടൂറിസം ഗവേഷണ ലൈബ്രറി പ്രോത്സാഹിപ്പിക്കുക എന്നിവയാണ്ഗ്രീൻസിന്റെ പ്രധാന ലക്ഷ്യങ്ങൾ.

വയനാടൻ കാടുകളുടെ അന്തകനായി മാറിയിരിക്കുന്ന  മഞ്ഞക്കൊന്ന ഉന്മൂലനത്തിന് ഗ്രീൻസ് നേരത്തെ ഒരു ശ്രമം നടത്തിയിരുന്നു. കാടുകളിൽ പടർന്നു പിടിച്ചിരിക്കുന്ന മഞ്ഞക്കൊന്നയെ കുറിച്ച് അടുത്തിടെ എൻ മലയാളം ചാനൽ  ചെയ്ത റിപ്പോർട്ടാണ്  വയനാട് മുത്തങ്ങ കാടുകളിൽ അധികമായി വ്യാപിച്ചു വരുന്ന ഈ ചെടിയെ ഗ്രീൻസ് പ്രവർത്തകരുടെയും പ്രകൃതിസ്നേഹികളുടെയും ശ്രദ്ധയിൽ വീണ്ടുമെത്തിച്ചത്. 


വയനാടൻ കാടുകളിൽ നിന്നും ഇവയെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികൾ ഇതിനോടകം തന്നെ ഗ്രീൻസ് പ്രവർത്തകർ തുടങ്ങി. ഇതിന്റെ ഭാഗമായി കാട്ടിലുള്ള വലിയ മഞ്ഞ കൊന്നകൾ വെട്ടി വനത്തിനു പുറമേ കൊണ്ടുവന്ന് കത്തിച്ചു കളയുകയും,  ചെറിയ  തൈകൾ പിഴുതു മാറ്റി നശിപ്പിച്ചു കളയുകയും ചെയ്തു. 

പൂർണ്ണമായും ഇതിന്റെ ഉന്മൂലനത്തിന് വേണ്ടി ഗ്രീൻസ് അംഗങ്ങൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് സമർപ്പിച്ച അപേക്ഷയുടെ അനുമതി ലഭിക്കാൻ കാത്തുനിൽക്കുകയുമാണ്. വിവിധ ആവശ്യങ്ങൾക്കായി ഗ്രീൻസ് വയനാട് പ്രസ്സ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തുകയുണ്ടായി.

ഗ്രീൻസ് ലവേഴ്സ് ഫോറം ചെയർമാൻ  റഷീദ് ഇമേജ്, ഫാർമേഴ്സ് ഫോറം പ്രസിഡണ്ടും , ഏറ്റവും നല്ല പാരിസ്ഥിതിക പ്രവർത്തകനുള്ള അവാർഡും ലഭിച്ച  ഏചോം ഗോപി, വൈസ് പ്രസിഡന്റ് പോൾ വി ടോം, സെക്രട്ടറി : സഹീർ അഹമ്മദ്, ജോയിന്റ് സെക്രട്ടറി ദീപാ ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.

ഈ മീറ്റിംഗിൽ  മഞ്ഞക്കൊന്ന കാടിന്റെ അന്തകൻ ആണ് എന്നുള്ള എൻ മലയാളം ചാനൽ റിപ്പോർട്ട്  പരിശോധിക്കുകയും ഇവയെ കാടുകളിൽ നിന്നും ഉന്മൂലനം ചെയ്യേണ്ട ആവശ്യത്തെക്കുറിച്ച് അംഗങ്ങൾ സംസാരിക്കുകയുണ്ടായി.

പ്രകൃതിയുടെ അന്തകനായി വയനാടൻ കാടുകളിൽ പടർന്ന് പിടിച്ച് മഞ്ഞക്കൊന്ന

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like