യൗവനം നിലനിർത്താൻ ജ്യൂസുകൾ
- Posted on May 25, 2021
- Health
- By Deepa Shaji Pulpally
- 716 Views
ബ്രേക്ക്ഫാസ്റ്റിന് മുൻപ് വെറുംവയറ്റിൽ ജ്യൂസുകൾ കഴിക്കുന്നതാണ് ശരീരത്തിന് അത്യുത്തമം.
ഭക്ഷണക്രമം, ജീവിതശൈലികൾ, ശരീര സംരക്ഷണം എന്നിവ എല്ലാം ശരീര സൗന്ദര്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായ ഘടകങ്ങളാണ്. ചർമത്തിന് പ്രായക്കുറവ് തോന്നാൻ സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ നിരവധിയാണ്. സൗന്ദര്യം നിലനിർത്താൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണ് ജ്യൂസ് കുടിക്കുന്നത്. ബ്രേക്ക്ഫാസ്റ്റിന് മുൻപ് വെറുംവയറ്റിൽ ജ്യൂസുകൾ കഴിക്കുന്നതാണ് ശരീരത്തിന് അത്യുത്തമം. ഇത് വയറിന് എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതാണ്. എല്ലാദിവസവും ജ്യൂസ് കുടിക്കുന്നത് വാർദ്ധക്യസഹജമായ അസ്വസ്ഥതകളെ ഇല്ലാതാക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ജ്യൂസുകൾ ചർമ്മ കോശങ്ങൾക്ക് പുതുജീവൻ നൽകും. ജ്യൂസുകൾ നിത്യജീവിതത്തിലെ ഭാഗമാകുന്നത് വഴി ശാരീരിക ഊർജം ലഭിക്കുന്നതിന് കാരണമാകുന്നു. ജ്യൂസ് പലതരത്തിൽ നിർമ്മിക്കാം ചീര ജ്യൂസ്, പാലക്ക് ജ്യൂസ്, ബ്ലൂബെറി ജ്യൂസ്, അങ്ങനെ ഏതുതരത്തിലുള്ള ജ്യൂസും നമുക്ക് വീട്ടിൽ ഉണ്ടാക്കാവുന്നതാണ്.