വയനാട്ടിലെ പണിയ വിഭാഗത്തിൽ നിന്നും ആദ്യത്തെ ഡോക്ടർ - Dr. അഞ്ജലി.
- Posted on January 23, 2021
- Localnews
- By Deepa Shaji Pulpally
- 590 Views
വിനു ടീച്ചറെ വിദ്യാർഥിയായിരുന്ന അഞ്ജലി പഠിത്തത്തിൽ ബഹു മിടുക്കിയായിരുന്നു.
വയനാട്ടിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് വെറ്റിനറി നല്ല മാർക്കോടെ പാസ്സായി.ഡോക്ടർ. അഞ്ജലി സീയബം 73 - ലെ കോളനിയിലെ ഏകാധ്യാപക സ്കൂളിൽ നിന്നും നാലാം ക്ലാസ് വരെ പഠിച്ചു.ഏകാധ്യാപക സ്കൂളിന്റെ ചുമതല ഡയറ്റിൽ നിന്നും വിനു ടീച്ചർക്ക് ആണ് ലഭിച്ചത്.
ഗോത്ര മേഖലകളിലാണ് ഇത്തരം ഏക അധ്യാപകവിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. ഡി.പി.ഇ.പി ആണ് ഇത്തരം വിദ്യാലയങ്ങൾ തുടങ്ങിയത്.2000 മുതൽ വിനു ടീച്ചറാണ് ചീയമ്പം 73 കോളനി ഏക വിദ്യാലയത്തിലെ ടീച്ചർ.പണിയ ഭാഷ നന്നായി സ്വായത്തമാക്കിയ വിനു ടീച്ചറിന്റെ വിവാഹം പോലും ഈ കോളനിയിൽ വച്ചാണ് നടന്നത്.
വിനു ടീച്ചറെ വിദ്യാർഥിയായിരുന്ന അഞ്ജലി പഠിത്തത്തിൽ ബഹു മിടുക്കിയായിരുന്നു.അഞ്ജലിയുവിനു ടീച്ചറെ വിദ്യാർഥിയായിരുന്ന അഞ്ജലി പഠിത്തത്തിൽ ബഹു മിടുക്കിയായിരുന്നു.അഞ്ജലിയുടെ സഹോദരൻ അനീഷിന് ഇക്കൊല്ലം ഫോക്കുലോർ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.ഗോത്ര വിഭാഗത്തിൽ നിന്നു തന്നെയുള്ള ആദ്യ ഡോക്ടറായ അഞ്ജലിക്ക് ഒപ്പം വിനു ടീച്ചർക്കും ഒരുപോലെ ഈ സമയം ഒരേസമയം ഈ സന്തോഷം പങ്കിടാം.വയനാട്ടിലെ പണിയ ഗോത്ര വർഗ്ഗത്തിൽ നിന്നും ഏറെ കഷ്ടപ്പെട്ട് ആദ്യ ഡോക്ടറായ അഞ്ജലിക്ക് അഭിനന്ദനങ്ങൾ.
കൊറോണക്കാലത്തെ അപൂർവ വിവാഹം- വരന് കോവിഡ് ആയതിനാൽ പകരം വരന്റെ സഹോദരി വധുവിന് താലിചാർത്തി.