കൊറോണയെ അതിജീവിച്ച് പുൽപ്പള്ളി മത്സ്യ - മാംസ മാർക്കറ്റ്
- Posted on July 30, 2021
- Localnews
- By Deepa Shaji Pulpally
- 806 Views
ഫിൽറ്ററിങ് ടാങ്ക് ഉപയോഗിച്ച് ഇവിടെ മാലിന്യങ്ങൾ ഫിൽട്ടർ ചെയ്ത് സംരക്ഷിക്കുന്നു
മാലിന്യ സംസ്കരണ മത്സ്യ-മാംസ മാർക്കറ്റാണ് പുൽപള്ളി. രണ്ടായിരത്തിലാണ് പുൽപ്പള്ളി പഞ്ചായത്ത് മത്സ്യ-മാംസ മാർക്കറ്റ് ആശയമായി മുന്നോട്ട് വന്നത്. സ്വന്തമായി സ്ഥലം കണ്ടെത്താൻ സാധിക്കാത്തതിനാൽ, 2001ൽ മന്മഥൻ എന്ന സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് മാർക്കറ്റ് ആരംഭിച്ചത്.
50 കച്ചവടക്കാർക്ക് ലൈസൻസ് അനുവദിച്ച് മാർക്കറ്റിനുള്ളിൽ കച്ചവടം ആരംഭിക്കാൻ അനുമതി ലഭിച്ചു. മുന്നൂറോളം തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നു. കൽപ്പറ്റ പൊലൂഷൻ ഓഫീസിൽ നിന്നും ലഭിച്ച ഫിൽറ്ററിങ് ടാങ്ക് ഉപയോഗിച്ച് ഇവിടെ മാലിന്യങ്ങൾ ഫിൽട്ടർ ചെയ്ത് സംരക്ഷിക്കുന്നു.
കൊറോണയുടെ ആദ്യകാലങ്ങളിൽ പുൽപ്പള്ളി മാർക്കറ്റ് ലോക് ഡൗൺ നേരിട്ടു എങ്കിലും, പിന്നീട് കർഷകരുടെ കുളങ്ങളിൽ വളർത്തുന്ന വിവിധയിനം മത്സ്യങ്ങൾ, പുഴ മീനുകൾ , മുയൽ, പന്നി, പോത്തിറച്ചി, ആട്, കാട കോഴികൾ, നാടൻ കോഴി, താറാവ് തുടങ്ങിയവയെല്ലാം നേരിട്ടു വാങ്ങി വിപണനം നടത്താൻ തുടങ്ങി. അതുകൊണ്ട് തന്നെ ഗുണമേന്മയുള്ള മത്സ്യ- മാംസാദികൾ ഈ മാർക്കറ്റിൽ മാത്രമാണ് സുലഭമായി ലഭിക്കുന്നത്. വൃത്തിയുടെ കാര്യത്തിലും മാലിന്യ സംസ്കരണ മാർഗങ്ങൾ സ്വീകരിച്ചിരിക്കുന്ന പുൽപ്പള്ളി മാർക്കറ്റ് ഏറെ ശ്രദ്ധ ആകർഷിച്ചു വരുന്നു.