ചലച്ചിത്ര പഠനക്യാമ്പ്
- Posted on October 24, 2023
- Cinemanews
- By Dency Dominic
- 140 Views
വിദ്യാർത്ഥികൾ, ഗവേഷകർ, ഫിലിം സൊസൈറ്റി പ്രവർത്തകർ, സിനിമാതല്പരരായ പൊതുജനങ്ങൾ എന്നിവർക്കാണ് പ്രവേശനം.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ,ഫിലിം സൊസൈറ്റി ഫെഡറേഷൻ - FFSI എന്നിവയുടെ സഹകരണത്തോടെ നവമ്പർ 3,4,5 തിയ്യതികളിൽ കോട്ടയത്തും നവമ്പർ 17.18,19 തിയ്യതികളിൽ മലപ്പുറത്തുമായി രണ്ട് ചലച്ചിത്രപഠനക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
വിദ്യാർത്ഥികൾ, ഗവേഷകർ, ഫിലിം സൊസൈറ്റി പ്രവർത്തകർ, സിനിമാതല്പരരായ പൊതുജനങ്ങൾ എന്നിവർക്കാണ് പ്രവേശനം. ക്ലാസ്സുകൾക്കു പുറമേ പുതിയ സിനിമാ സംവിധായകരുമായ സംവാദവും ചലച്ചിത്ര പ്രദർശനങ്ങളും ഉണ്ടാവും.ഭക്ഷണവും താമസവും ഉൾപ്പെടെ ക്യാമ്പ് ഫീസ് ബിരുദതലം വരെയുള്ള വിദ്യാർത്ഥികൾക്ക് 1000 രൂപയും മറ്റുള്ളവർക്ക് 2000 രൂപയും ആയിരിക്കും. 50 പേർക്ക് വീതമാണ് ഓരോ ക്യാമ്പിലും പ്രവേശനം. കോട്ടയത്ത് ന്യൂവേവ് ഫിലിം സൊസൈറ്റിയും മലപ്പുറത്ത് രശ്മി ഫിലിം സൊസൈറ്റിയും ക്യാമ്പുകൾക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9387073135(കോട്ടയം), 94447395360(മലപ്പുറം)എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.