മഹാകുംഭമേളയില്‍ തിക്കും തിരക്കും കാരണമുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ യു.പി. സർക്കാരിന്റെ കണക്ക് തെറ്റെന്ന്, ബി.ബി.സി.
- Posted on June 11, 2025
- News
- By Goutham prakash
- 93 Views
സി.ഡി. സുനീഷ്
മഹാകുംഭമേളയില്‍ തിക്കും തിരക്കും കാരണമുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം യുപി സര്‍ക്കാരിന്റെ കണക്കിനേക്കാള്‍ ഇരട്ടിയിലധികം വരുമെന്ന് ബിബിസി അന്വേഷണ റിപ്പോര്‍ട്ട്. 37 പേര്‍ മരിച്ചെന്നാണ് യുപി സര്‍ക്കാര്‍ പറഞ്ഞതെങ്കിലും 82 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. യുപി സര്‍ക്കാറിന്റെ കണക്കില്‍പ്പെടാത്തവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നല്‍കിയെന്നും കണ്ടെത്തി. മരണ കണക്കില്‍പോലും കള്ളം പറയുന്ന ബിജെപി ആരുടെ നിര്‍ബന്ധപ്രകാരമാണ് കണക്ക് മറച്ചുവച്ചതെന്ന് വ്യക്തമാക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
