കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറുനാടൻ കർഷകർ

ഡൽഹി സമരപ്പന്തലിലേക്ക് മറുനാടൻ കർഷകരുടെ ഒരു ഗ്രൂപ്പിനെ എത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഒത്തുകൂടൽ

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മറുനാടൻ മലയാളി കർഷകർ വയനാട് ജില്ലയിലെ, കൽപ്പറ്റയിൽ ഒത്തു കൂടി. കമ്പളക്കാട് വ്യാപാരി ഭവനിലാണ് ആയിരത്തോളം അംഗങ്ങൾ ഒത്തുചേർന്നത്. ഡൽഹി സമരപ്പന്തലിലേക്ക് മറുനാടൻ കർഷകരുടെ ഒരു ഗ്രൂപ്പിനെ എത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഒത്തുകൂടൽ.

ഇതിന്റെ ഭാഗമായി സാമൂഹ്യപ്രവർത്തകനും, മാധ്യമ പ്രവർത്തകനുമായ ശ്രീ ഗഫൂർ വെണ്ണിയോട് ഈ ദിവസങ്ങളിലെല്ലാം ഡൽഹിയിൽ കർഷകരോടൊപ്പമായിരുന്നു. വയനാട് ജില്ലയിൽ നിന്നും ഏലം,  കാപ്പി, ചുക്ക്, കുരുമുളക് എന്നീ സുഗന്ധവ്യഞ്ജനങ്ങൾ  സംഭരിച്ച് ഡൽഹി കർഷക സമരപ്പന്തലിൽ ശ്രീ. ഗഫൂർ വെണ്ണിയോട് വിതരണം ചെയ്തിരുന്നു. 

ലയൺസ് ക്ലബ് സാരഥി ശ്രീ.സിബി തോമസ് വാഴക്കലും, ശ്രീ.ഗഫൂർ വെണ്ണിയോടും ചേർന്ന് നേതൃത്വം നൽകിയ പരിപാടിയിൽ ഡൽഹി സമരത്തിലെ നാൾവഴികളും,  അനുഭവങ്ങളും ഗഫൂർ വെണ്ണിയോട് അംഗങ്ങളുമായി പങ്കുവെച്ചു. ഇതോടൊപ്പം മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് പരിപാടിയിൽ വെച്ച് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

കർഷക സമരസ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയിൽ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like