മനുഷ്യന്റെ നേരനുഭവങ്ങൾ കലുഷിതമാക്കിയ അഞ്ച് രാജ്യാന്തര നാടകങ്ങൾ, രാജ്യാന്തര നാടകോത്സവത്തിന്റെ അണിയറയിലൊരുങ്ങുന്നു.
- Posted on February 20, 2025
- News
- By Goutham prakash
- 404 Views
മാനുഷീക മൂല്യങ്ങളും സ്വാതന്ത്ര്യത്തി
ന്റെ പ്രകാശനങ്ങളുമായി രാജ്യാന്തര നാടകോത്സവത്തിനായി അരങ്ങിലൊരുങ്ങുന്നു.
കലാപങ്ങളും അടിച്ചമർത്തലുകളും മനുഷ്യ മനസ്സിനെ കലുഷിതമാക്കിക്കൊണ്ട് സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കു
ന്ന ഇരുൾ പടർന്ന കാലത്ത് ഒത്തുചേരലുകൾ മനുഷ്യത്വത്തിന്റെയും നന്മയുടെയും ഉയിർത്തെഴുനേൽപ്പാണ് ,ഓരോ അന്താരാഷ്ട്ര നാടകോത്സവവും ഇതിന്റെ നേർ സാക്ഷ്യങ്ങളായിരുന്നു.
മനുഷ്യമനസിന്റെ സങ്കീർണതകൾ, വിഹ്വലതകൾ,
പ്രണയം, സ്വാതന്ത്ര്യം, യുദ്ധ പലായനങ്ങളാൽ പരുവപ്പെട്ട നാടിന്റെ സംസ്കാരവും പാരമ്പര്യവും എന്ന് തുടങ്ങി മാനവിക മൂല്യങ്ങൾ വിളിച്ചോതുന്ന അഞ്ച് അന്താരാഷ്ട്ര നാടകങ്ങളാണ് ഫെബ്രുവരി 23ന് ആരംഭിക്കുന്ന ഇറ്റ്ഫോക് 2025 പ്രേക്ഷകർക്ക് മുമ്പിൽ അരങ്ങൊരുക്കുന്നത്.
വൈവിധ്യമാർന്ന സംസ്കാരങ്ങളിൽ വളർന്ന, നാല് സ്ത്രീകളുടെ ജീവിതത്തിലൂടെ മനുഷ്യ ജീവിത്തിന്റെ പ്രക്ഷുബ്ധമായ അനുഭവങ്ങൾ പങ്കുവെക്കുന്ന ദാർശനിക ഈജിപ്ഷൻ നാടകമാണ് 'ബോഡി ടീത്ത് ആൻഡ് വിഗ്'.
റഷ്യൻ നാടകമായ 'പുവർ ലിസ' നിക്കോളായ് കരംസിന്റെ ക്ലാസിക് കഥയെ അവലംബിക്കുന്ന പ്രണയ നാടകമാണ്. പ്രണയിക്കുന്ന രണ്ട് പേർ സാമൂഹിക പരിതോവസ്ഥകളെ നേരിടേണ്ടിവരുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികളെ സംഗീത സാന്ദ്രമായി അവതരിപ്പിക്കുന്നു.
സൗരയൂഥത്തിലെ സൂര്യനും ചന്ദ്രനും ഗ്രഹങ്ങളുമെല്ലാം മനുഷ്യരുടെ തന്നെ പ്രതീകങ്ങളായി മുന്നിലേക്ക് വരുമ്പോഴുണ്ടാകുന്ന പരിണാമങ്ങളാണ് ഹംഗേറിയൻ നാടകം 'സർക്കിൾ റിലേഷൻസ്' പറയുന്നത്.
ശ്രീലങ്കൻ നാടകം 'ഡിയർ ചിൽഡ്രൻ സിൻസിയർലി' ശ്രീലങ്കയുടെ ഏഴ് ശതകങ്ങളുടെ ചരിത്ര സാക്ഷ്യമാണ്.
സ്വാതന്ത്ര്യം മുതൽ 30 വർഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധം വരെയുള്ള കാലത്തെ ഈ നാടകം പ്രതിപാദിക്കുന്നു.
സ്ത്രീയ്ക്ക് സ്വന്തം ഗർഭപാത്രത്തിൻ മേലുള്ള അവകാശമെങ്കിലും സ്വന്തമായിട്ടുണ്ടോ എന്ന ചോദ്യമാണ് ഇറാക്കിൽ നിന്നുള്ള 'അമൽ' നാടകം മുന്നോട്ടു വയ്ക്കുന്ന ആശയം.
പ്രേക്ഷകരെ ആത്മപരിശോധനയിലേക്കും ജീവിതത്തിന്റെ ദാർശനിക തലങ്ങളെ പരിചയപ്പെടുത്തുന്നതിലേക്കും ഈ അഞ്ച് നാടകങ്ങൾ ഇരച്ചു കയറുന്നു.
അരികുവൽക്കരിക്കപ്പെട്ടവരുടെയും വിവിധ ദുരവസ്ഥകളിലൂടെ ജീവിതം മുന്നോട്ടുപോകുന്നവരെയും പ്രതീകാത്മകമായി അടയാളപ്പെടുത്താനും കാണികളിൽ ഉൾക്കാഴ്ച നിറയ്ക്കുന്നതിനും ഇറ്റ്ഫോക് തയ്യാറെടുക്കുകയാണ്, അരങ്ങുണർത്തി പ്രേക്ഷക മനസ്സിനെ തീ പിടിപ്പിക്കാനും.
