ഗോത്രജനതയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ഹ്രസ്വചിത്രം ഇഞ്ച

ഗോത്ര സമൂഹത്തിൽ പീഡനത്തിന് ഇരയായവരെയും അതിന് കാരണമായവരെയും കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്

പോസ്കോ നിയമം നിലവിൽ വന്ന ശേഷം ഗോത്രജനതയുടെ ജീവിതം പ്രമേയമാക്കി ആദ്യമായി സർക്കാർ കൂട്ടായ്മയിൽ ഒരുക്കുന്ന ഹ്രസ്വചിത്രമാണ് ഇഞ്ച. ഗോത്ര സമൂഹത്തിൽ പീഡനത്തിന് ഇരയായവരെയും അതിന് കാരണമായവരെയും കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്.

പോസ്കോ നിയമം നിലവിൽ വന്ന ശേഷം വയനാട് ജില്ല ഉൾപ്പെടെ ഗോത്രജനത കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളിൽ നിന്ന് ധാരാളം ആദിവാസി യുവാക്കൾ ജയിലിൽ അകപ്പെട്ടിട്ടുണ്ട്. ഗോത്ര ആചാരപ്രകാരം വിവാഹം കഴിച്ച് 18 - വയസ്സിനു മുമ്പ് യുവതി പ്രസവിക്കുന്ന സംഭവങ്ങളിൽ ഡോക്ടർ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഭർത്താവ് പോലീസ് കസ്റ്റഡിയിൽ ആവുകയും പിന്നീട് ജയിലിൽ അടക്കപ്പെടുകയും ആണ് പതിവ്.

പലപ്പോഴും ഈ കുടുംബം മാനുഷിക പരിഗണന അർഹിക്കുന്നു എങ്കിലും, നിയമപ്രകാരം ജയിലിൽ അടയ്ക്കാതെ മാർഗ്ഗമില്ല. ഇത്തരം കേസുകൾ വർധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആണ് വയനാട് ലീഗൽ സർവീസ് അതോറിറ്റി സമുദായാചാര പ്രകാരമുള്ള ശൈശവ വിവാഹത്തിനെതിരെ ബോധവൽക്കരണ പരിപാടി ആരംഭിച്ചത്.

ഇതിന്റെ ഭാഗമായാണ് ലീഗൽ സർവീസസ് അതോറിറ്റി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 16 - ലക്ഷം രൂപ ചെലവിൽ 46 -  മിനുട്ട് ദൈർഘ്യമുള്ള ഇഞ്ച എന്ന ഹൃസ്യ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രകാശനം ഹൈക്കോടതി ജഡ്ജി എ.ഹാരിസ് നിർവഹിക്കും.

ജോൺ ലൂതർ; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like