ഓറഞ്ച് കഴിച്ചിട്ട് തൊലി വലിച്ചെറിയല്ലേ ; തൊലിയിലുണ്ട് അമ്പരപ്പിക്കും ഗുണങ്ങൾ

ഓറഞ്ച് തൊലിക്കുള്ളിലെ ഗുണങ്ങളറിയാം 


സൗന്ദര്യ സംരക്ഷണത്തിൽ ഓറഞ്ച് തൊലിയ്ക്ക് വലിയ പ്രാധാന്യം നൽകാറുണ്ടല്ലോ. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങൾ അത്ര പരിചിതമാവില്ല പലർക്കും. അമിതവണ്ണം, കൊളസ്‌ട്രോൾ, ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായും രോഗപ്രതിരോധശേഷി കൈവരിക്കാനും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാം. വിറ്റാമിൻ സിയുടെ വലിയ ശേഖരം ഓറഞ്ച് തൊലിയിലുണ്ട്.കൂടാതെ അയൺ, സിങ്ക്, മെഗ്നീഷ്യം, കോപ്പർ , നാരുകൾ, പ്രോട്ടീൻ, സിട്രസ് ഓയിൽ എന്നിവയും ഓറഞ്ച് തൊലിയിലുണ്ട്.

രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഹെസ്‌പെരിഡിൻ എന്ന മൂലകം ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം, ദഹനപ്രശ്നങ്ങൾ എന്നിവ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഓറഞ്ച് തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. അസിഡിറ്റി ഉള്ളവർക്കും ഇത് ഗുണം നൽകും. ശ്വാസംമുട്ടൽ ഉൾപ്പടെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. മാത്രമല്ല ഇതിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും കഴിവുണ്ട്.

വള്ളിവട്ടം സ്വദേശി 79 വയസ്സുക്കാരന്റെ മൂത്രാശയത്തില്‍ നിന്നാണ് ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ പുറത്തെടുത്തത്

Author
Journalist

Dency Dominic

No description...

You May Also Like