ധ്യാന്‍ ശ്രീനിവാസന്റെ ത്രില്ലർ ചിത്രം; 'വീകം' ടൈറ്റില്‍ പോസ്റ്റർ പുറത്ത്

മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ എന്നിവർ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തത്

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ എന്നിവർ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തത്. നവാഗതനായ സാഗര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് 'വീകം' എന്നാണ്.

അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിര്‍മ്മാണം. സിദ്ദിഖ്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ധനേഷ് രവീന്ദ്രനാഥ് ആണ് ഛായാഗ്രഹണം. സംഗീതം വില്യംസ് ഫ്രാന്‍സിസ്, എഡിറ്റിംഗ് ഹരീഷ് മോഹന്‍, പ്രോജക്റ്റ് ഡിസൈനര്‍ ജിത്ത് പിരപ്പന്‍കോട്, കലാസംവിധാനം പ്രദീപ് എം വി, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സനു സജീവന്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, മീഡിയ ഡിസൈന്‍ പ്രമേഷ് പ്രഭാകര്‍.

ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നു

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like