കണ്ടെയ്ൻമെന്റ് സോണുകളിൽ പരിശോധന ശക്തമാക്കി; കോഴിക്കോട്
- Posted on April 14, 2021
- News
- By Sabira Muhammed
- 528 Views
5 മാസത്തെ ഇടവേളക്ക് ശേഷം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ പരിശോധന ശക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന. ബസ് സ്റ്റാൻഡുകൾ ഉൾപ്പടെയുള്ള പൊതുസ്ഥലങ്ങളിൽ പരിശോധന കർശനമാക്കും.സാമൂഹിക അകലം പാലിക്കാൻ നിർദേശം നൽകുന്നതിനോടൊപ്പം വാക്സിൻ സ്വീകരിക്കണമെന്ന അറിയിപ്പും നൽകുന്നുണ്ട്. 5 മാസത്തെ ഇടവേളക്ക് ശേഷം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നപ്പോൾ 35 പ്രദേശങ്ങളാണ് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായത്.