മസ്‌കുലാര്‍ അട്രോഫി ചികിത്സയ്ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന് ലഭ്യമാക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി.
- Posted on February 26, 2025
- News
- By Goutham prakash
- 190 Views
അപൂര്‍വ്വരോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ചികിത്സയ്ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന് ലഭ്യമാക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി പോലെയുള്ള അപൂര്‍വ്വ രോഗബാധിതരായ ആയിരക്കണക്കിന് ആള്‍ക്കാര്‍ രാജ്യത്തുണ്ടെന്നും അവര്‍ക്ക് വേണ്ടി മരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിക്കണമെന്നും ആവശ്യമെങ്കില്‍, അന്താരാഷ്ട്ര ബന്ധങ്ങളും ഉപയോഗിക്കണമെന്നും ചീഫ്ജസ്റ്റിസ് സഞ്ജീവ്ഖന്ന അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
സി.ഡി. സുനീഷ്.
