തൃശൂർ പൂരം കൊടിയിറങ്ങി.
- Posted on May 08, 2025
- News
- By Goutham prakash
- 93 Views
സി.ഡി. സുനീഷ്.
എല്ലാ ഇന്ദ്രീയങ്ങളേയും നിർമ്മലമാക്കിയ തൃശൂർ പൂരം കൊടിയിറങ്ങി.
വൻ ജനപൂരത്താൽ തൃശൂർ നഗരം അക്ഷരാർത്ഥത്തിൽ നിറഞ്ഞൊഴുകി.
229-ാമത് തൃശ്ശൂര്‍ പൂരത്തിന് കൊടിയിറങ്ങി. ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് 36 മണിക്കൂര്‍ നീണ്ട് നിന്ന ചടങ്ങുകള്‍ക്ക് പര്യവസാനമായത്. അടുത്ത കൊല്ലം ഏപ്രില്‍ 26നാണ് തൃശ്ശൂര്‍ പൂരം. കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിച്ചതോടെ ആരംഭിച്ച ചടങ്ങുകള്‍ക്കാണ് പാറമേക്കാവ്, തിരുവമ്പാടി ഭാഗവതിമാര്‍ ഉപചാരം ചൊല്ലിയതോടെ പര്യവസാനമായത്.
